കൊച്ചി: ടൊയോട്ട കിർലോസ്കർ മോട്ടോറിന്റെ സർക്കാർ ജീവനക്കാർക്കായുള്ള പ്രത്യേക ഉദ്യമമായ ഡ്രൈവ് ദ നേഷൻ പ്രചരണ പരിപാടി ഇന്നോവ ക്രിസ്റ്റയും ഉൾപ്പെടുത്തി വികസിപ്പിച്ചു. നിലവിൽ സർക്കാർ ജീവനക്കാർക്ക് എറ്റിയോസ്, കൊറോള അൾട്ടിസ് തുടങ്ങിയ മോഡലുകൾ വാങ്ങുമ്പോൾ ലഭ്യമായിരുന്ന ആനുകൂല്യങ്ങൾ ഇനി മുതൽ ഇന്നോവ ക്രിസ്റ്റയ്ക്കും ലഭ്യമാകും.
ടൊയോട്ടയുടെ മൊത്തം വില്പനയിൽ ഏഴു ശതമാനമാണ് ഡ്രൈവ് ദ നേഷൻ പദ്ധതിയുടെ സംഭാവന.
മികച്ച ഫണ്ടിംഗ് സൗകര്യം, ഉപയോക്താക്കൾക്ക് വാഹനം സ്വന്തമാക്കുന്നതിനുള്ള കുറഞ്ഞ ചെലവ്, ടൊയോട്ട പ്രൊട്ടക്ട് ഇൻഷ്വറൻസിൽ ലഭിക്കുന്ന മികച്ച ആനുകൂല്യങ്ങൾ, ടൊയോട്ട ജെനുവിൻ അസസറീസ്, താരതമ്യങ്ങളില്ലാത്ത എക്സ്റ്റെൻഡഡ് വാറന്റി തുടങ്ങിയവയാണ് ഈ പദ്ധതിയുടെ മെച്ചം. സീറോ ഡൗൺപേമെന്റോടുകൂടി എട്ടു വർഷത്തേക്ക് 100 ശതമാനം ഓൺറോഡ് ഫണ്ടിംഗ്, ഏറ്റവും കുറഞ്ഞ ഇഎംഐ എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്.