ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമാതാക്കളായ മാരുതി സുസുകിയുടെ ഏറ്റവും പുതിയ ഹാച്ച് ബാക്ക് മോഡലായ സ്വിഫ്റ്റിന്റെ ബുക്കിംഗ് ഒരു ലക്ഷത്തോട് അടുക്കുന്നു. ഫെബ്രുവരിയിൽ നടന്ന നോയിഡ ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച 2018 സ്വിഫ്റ്റിന്റെ ബുക്കിംഗ് ജനുവരിയിൽ ആരംഭിച്ചതാണ്. വെള്ളിയാഴ്ച വരെയുള്ള കണക്കനുസരിച്ച് ഇതുവരെ 90,000നു മുകളിൽ ബുക്കിംഗുകൾ സ്വിഫ്റ്റ് നേടിക്കഴിഞ്ഞു.
ഓരോ മിനിറ്റിലും ഒരു ഓർഡർ ലഭിക്കുന്ന വിധത്തിലുള്ള മുന്നേറ്റത്തിലാണ് മാരുതി ഇപ്പോൾ. ഇപ്പോഴത്തെ സാഹചര്യമനുസരിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒരു ലക്ഷം എന്ന നാഴികക്കല്ല് പിന്നിടാൻ കമ്പനിക്കു കഴിഞ്ഞേക്കും. അതോടെ അതിവേഗം ഒരുലക്ഷത്തിലെത്തുന്ന മോഡൽ എന്ന റിക്കാർഡും സ്വിഫ്റ്റിനു സ്വന്തമാകും. 12-14 ആഴ്ചകൾക്കൊണ്ട് ഒരു ലക്ഷം ബുക്കിംഗുകൾ നേടിയ സ്വിഫ്റ്റ് ഡിസയറിന്റെ റിക്കാർഡ് പുതിയ സ്വിഫ്റ്റിനു മറികടക്കാൻ കഴിഞ്ഞേക്കും.
ഇന്ത്യയിൽ ഒരു ലക്ഷം ബുക്കിംഗുകൾ നേടിയ മറ്റു കമ്പനികളുടെ മോഡലുകൾ ബഹുദൂരം പിന്നിലാണ്. റെനോ ഇന്ത്യയുടെ ക്വിഡ് ആറു മാസംകൊണ്ട് ഒരു ലക്ഷം ബുക്കിംഗുകൾ നേടിയപ്പോൾ ഹ്യുണ്ടായി ക്രെറ്റ എട്ടു മാസംകൊണ്ട് ഒരു ലക്ഷത്തിലെത്തി.
ബുക്കിംഗുകൾ ഉയർന്ന സാഹചര്യത്തിൽ വാഹനം ലഭിക്കാനുള്ള വെയ്റ്റിംഗ് സമയം ആറു മാസമായി ഉയർന്നിട്ടുണ്ട്.