കൊച്ചി: ലുലു മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിന്റെ അഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ച് ലുലു ഹൈപ്പർ മാർക്കറ്റിലും ലുലു കണക്ടിലും ലുലു ഫാഷൻ സ്റ്റോറിലും ഷോപ്പ് ആൻഡ് വിൻ ഓഫറുകളോടെയുള്ള മെഗാ വില്പന മേള ആരംഭിച്ചു. വിജയികൾക്ക് നറുക്കെടുപ്പിലൂടെ അഞ്ചു കാറുകൾ സമ്മാനമായി ലഭിക്കും.
പദ്ധതിയുടെ ഉദ്ഘാടനം ആദ്യ കൂപ്പണ്‍ നിക്ഷേപിച്ച് നടൻ ലാലു അലക്സ് നിർവഹിച്ചു. ഭക്ഷണ സാധനങ്ങളും പലവ്യഞ്ജനങ്ങളും ഗൃഹോപകരണങ്ങളും ഇലക്ട്രോണിക്, ഫാഷൻ ഉത്പന്നങ്ങളും വിലക്കുറവിൽ ഉപയോക്താക്കൾക്ക് വാങ്ങാനുള്ള അവസരമാണിത്. 1000 രൂപയ്ക്ക് മുകളിലുള്ള ഓരോ പർച്ചേസിനും ലഭിക്കുന്ന കൂപ്പണ്‍ 31ന് നറുക്കെടുത്ത് വിജയികളാകുന്ന അഞ്ച് പേർക്ക് മാരുതി സുസുകി ഇഗ്നിസ് കാറുകൾ സമ്മാനമായി നൽകും.
ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ. നിഷാദ്, സിസിഒ വി. നന്ദകുമാർ, ലുലുമാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്സ്, കൊമേഴ്സൽ മാനേജർ സാദിക് കാസിം, പ്രോജക്ട് ഡയറക്ടർ ബാബു വാർഗീസ്, ലുലു റീട്ടെയിൽ ജനറൽ മാനേജർ സുധീഷ് നായർ തുടങ്ങിയവർ പ്രസംഗിച്ചു.