ഓട്ടോസ്പോട്ട് /ഐബി
സെസ്റ്റിന്റെ 85,000 വാഹനങ്ങൾ വിറ്റഴിച്ചത് ആഘോഷിക്കുന്നതിന്റെ ഭാഗമായി ടാറ്റാ മോട്ടോഴ്സ് വിപണിയിൽ അവതിരിപ്പിച്ച സ്പെഷൽ എഡിഷൻ വേരിയന്റാണ് സെസ്റ്റ് പ്രീമിയോ. സെഡാൻ മോഡലായ സെസ്റ്റിന്റെ എക്സ്എം, എക്സ്ടി വേരിയന്റുകളിലാണ് പ്രീമിയോ ലഭ്യമാകുക.
കറുപ്പിന്റെ അഴക് അങ്ങിങ്ങ് ചാലിച്ചാണ് പ്രീമിയോയുടെ ഡിസൈൻ. ഒൗട്ട്സൈഡ് റിയർവ്യൂ മിറർ, റൂഫ് എന്നിവിടങ്ങളിൽ ഗ്ലോസി ബ്ലാക്ക് നിറം നല്കിയിരിക്കുന്നു. മൾട്ടി റിഫ്ലക്ടർ യൂണിറ്റുള്ള സ്മോക്ക്ഡ് ഹെഡ് ലാന്പ് വാഹനത്തിന് പ്രത്യേക പ്രൗഢി നല്‍കുന്നുണ്ട്. ബംബറിലും ഡുവൽ ടോണ്‍ ട്രീറ്റ്മെന്റ് ഉൾപ്പെടുത്തിയിരിക്കുന്നു. ഷൈനി ബ്ലാക്ക് കളറിലുള്ള റിയൽ സ്പോയിലറാവട്ടെ ഓപ്ഷണലായി ലഭിക്കും. കറുപ്പല്ലാത്ത വീൽ കവറുകളും വാഹനത്തെ ആകർഷകമാക്കുന്നു. ടെയിൽഗേറ്റിലും സീറ്റ് കവറുകളിലും പ്രീമിയോ ബാഡ്ജിംഗുണ്ട്.
പുഞ്ചിരിക്കുന്ന മുഖം
കറുത്ത ഗ്രില്ലിനും എയർഡാമിനുമൊപ്പം ഫോഗ് ലാന്പ് ഭാഗത്തിനും കറുപ്പു നല്കിയിരിക്കുന്നു. പുഞ്ചിരിക്കുന്ന മുഖം എന്നു പറയത്തക്കവിധത്തിൽ ഗ്രില്ലിനു താഴെ ക്രോം ഇൻസേർട്ടും ചുറ്റും ഗ്ലോസി ബ്ലാക്ക് ഇൻസേർട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്.
പുതുമയുള്ള ഡിസൈനിംഗ് തന്നെയാണ് കാബിനിലുമുള്ളത്. വിശാലമായ ടാൻ ഫിനിഷ്ഡ് ഡുവൽ ടോണ്‍ ഡാഷ്ബോർഡ് ആരെയും ആകർഷിക്കും. സെൻട്രൽ കോണ്‍സോളിൽ നാവിഗേഷൻകൂടി ഉൾപ്പെടുത്തിയ ഹർമൻ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനൊപ്പം സ്റ്റിയറിംഗ് വീലിൽ കണ്ട്രോൾ യൂണിറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്.
എൻജിൻ
1248 സിസി, 1.3 ലിറ്റർ 4-സിലിണ്ടർ ബിഎസ്-4 ക്വാഡ്രാജെറ്റ്, കോമണ്‍ റെയിൽ ടർബോ ഡീസൽ എൻജിനാണ് സെസ്റ്റ് പ്രീമിയോയുടെ കരുത്ത്. ഇത് 74 ബിഎച്ച്പി പവറിൽ 190 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്നു. ഗിയർബോക്സ് 5 സ്പീഡ് മാന്വൽ ട്രാൻസ്മിഷൻ. എഎംടി വേരിയന്റ് ഇല്ല.
രണ്ടു നിറങ്ങൾ
ടൈറ്റാനിയം ഗ്രേ, പ്ലാറ്റിനം സിൽവർ
മികച്ച സുരക്ഷ
ഗ്ലോബൽ എൻസിഎപി സുരക്ഷാ പരിശോധനയിൽ നാലു സ്റ്റാർ ലഭിച്ച മോഡലാണ് ടാറ്റാ സെസ്റ്റ്. രണ്ട് എയർബാഗുകൾ, എബിഎസ്, ഇബിഡി, സ്പീഡ് സെൻസിംഗ് ഡോർ ലോക്ക്, ചൈൽഡ് സേഫ്റ്റി ലോക്ക്, ഉള്ളിൽ ആന്റി ഗ്ലെയർ മിറർ,
വില: `7.54 ലക്ഷം
മൈലേജ്: 23 കിലോമീറ്റർ