ന്യൂഡൽഹി: ഇന്ത്യയിൽ വിൽക്കുന്ന കാറുകൾക്ക് ഒന്പത് ലക്ഷം രൂപ വരെ വില ഉയർത്താൻ ജർമൻ ആഡംബര വാഹനനിർമാതാക്കളായ ഒൗഡി തീരുമാനിച്ചു. എല്ലാ മോഡലുകൾക്കും നാലു ശതമാനം വരെയാണ് വില വർധന. ഏപ്രിൽ ഒന്നു മുതൽ വർധന പ്രാബല്യത്തിൽ വരും.
2018-19 കേന്ദ്ര ബജറ്റിൽ കസ്റ്റംസ് ഡ്യൂട്ടി വർധിപ്പിച്ച സാഹചര്യത്തിലാണ് വില ഉയർത്താൻ തീരുമാനിച്ചതെന്ന് ഒൗഡി അറിയിച്ചു. ഒരു ലക്ഷം രൂപ മുതൽ ഒന്പതു ലക്ഷം രൂപ വരെയാണ് വാഹനങ്ങൾക്കു വില കൂടുക.