തിരുവനന്തപുരം: വിവിധ സർക്കാർ വകുപ്പുകളിലേക്ക് പണം അടയ്ക്കാൻ ഇനിമുതൽ ഫെഡറൽ ബാങ്ക് പേമെന്റ് ഗേറ്റ്വേ ഉപയോഗിക്കാം. സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലേക്കും വിവിധ ആവശ്യങ്ങൾക്കുള്ള ഫീസ് ഇനി മുതൽ ഫെഡറൽ ബാങ്ക് ഒരുക്കിയിട്ടുള്ള ഓണ്‍ലൈൻ പേമെന്റ് ഗേറ്റ്വേ വഴി അടയ്ക്കാൻ കഴിയും.
ധനമന്ത്രി ഡോ. ടി. എം തോമസ് ഐസക് ഈ ഓണ്‍ലൈൻ സംവിധാനം ഉദ്ഘാടനം ചെയ്തു. വിവിധ സർക്കാർ വകുപ്പ്തല ഉദ്യോഗസ്ഥരും ബാങ്ക് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 43 സർക്കാർ വകുപ്പുകളിലേക്കുള്ള പണം അടയ്ക്കാൻ ഈ സംവിധാനം വഴി കഴിയും. ഫെഡറൽ ബാങ്കിന്റെ ഉപയോക്താക്കൾ അല്ലാത്തവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താനാകും. വിവരാവകാശ ഫീസ്, ലൈസൻസ് ഫീസ്, എക്സൈസ് ഡ്യൂട്ടി, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഫീസ്, പിഡബ്ല്യുഡി കോണ്ട്രാക്ടർമാരുടെ ഫീസുകൾ, സ്റ്റാമ്പ്പേപ്പർ വാങ്ങാനുള്ള ഫീസ്, വനം വകുപ്പിൽനിന്ന് തടി വാങ്ങാനുള്ള ഫീസ് തുടങ്ങി 430 ഹെഡുകളിലുള്ള പണം ഫെഡറൽ ബാങ്ക് ഓണ്‍ലൈൻ പേമെന്റ് ഗേറ്റ്വേ വഴി അടയ്ക്കാവുന്നതാണ്.
www.treasury.kerala.gov.in എന്ന ഓണ്‍ലൈൻ പോർട്ടൽ വഴി ഈ സേവനം പ്രയോജനപ്പെടുത്താം.