കൊച്ചി: നേപ്പാളിലേക്കുള്ള പണം കൈമാറ്റ സേവനങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി മുത്തൂറ്റ് ഫിനാൻസ് ഗ്ലോബൽ ഐഎംഇ ബാങ്കുമായി ധാരണയിൽ. കൊച്ചിയിൽ നടന്ന ചടങ്ങിൽ മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റും ഐഎംഇ ലിമിറ്റഡിന്റെ ഇൻ കണ്ട്രി ബിസിനസ് കണ്‍സൾട്ടന്റ് ഗൗതം നൈതാനിയും തമ്മിൽ ധാരണാപത്രം കൈമാറി.
നേപ്പാളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് ഇന്ത്യയിൽ ബാങ്ക് അക്കൗണ്ട് തുടങ്ങാതെതന്നെ കുറഞ്ഞ ചെലവിൽ മുത്തൂറ്റിന്റെ ശാഖകളിലൂടെ നേപ്പാളിലേക്ക് പണം അയക്കാനാകുമെന്ന് മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു.
ചടങ്ങിൽ ചീഫ് ജനറൽ മാനേജർ കെ.ആർ. ബിജിമോൻ, ഐഎംഇ ലിമിറ്റഡിന്റെ ഇൻ കണ്ട്രി ബിസിനസ് കണ്‍സൾട്ടന്റ് ഗൗതം നൈതാനി, ബിസിനസ് ഡെവലപ്മെന്റ് മേധാവി സുഭാഷ് തമാങ്, മുത്തൂറ്റ് ഫിനാൻസ് സീനിയർ മാനേജർ ജയ്ദീപ് മേനോൻ തുടങ്ങിയവർ പങ്കെടുത്തു.