മുംബൈ: കോംപാക്ട് സെഡാൻ മോഡലായ കെയുവി 100 പുതിയ വേരിയന്റ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര അവതരിപ്പിച്ചു. കെയുവി 100 ട്രിപ്പ് എന്ന പേരിൽ ഇറക്കുന്ന പുതിയ മോഡൽ ബൈ ഫ്യുവൽ (പെട്രോൾ ആൻഡ് സിഎൻജി), ഡീസൽ എം ഫാൽക്കൺ എൻജിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. ബൈ ഫ്യുവൽ വേരിയന്റിന് 5.16 ലക്ഷം രൂപ (എക്സ് ഷോറൂം), ഡീസൽ വേരിയന്റിന് 5.42 ലക്ഷം രൂപ (എക്സ് ഷോറൂം) ആണ് വില. ഡയമണ്ട് വൈറ്റ്, ഡാസ്ലിംഗ് സിൽവർ നിറങ്ങളിൽ വാഹനം ലഭ്യമാണ്.