ന്യൂഡൽഹി: ബജറ്റ് ഫാമിലി കാറുകൾ പുറത്തിറക്കുന്ന മാരുതി സുസുകി ഇന്ത്യ എൻജിനിൽ പരിഷ്കാരങ്ങൾ വരുത്തും. ഈ വർഷംതന്നെ ഗിയർബോക്സ് അഞ്ചിൽനിന്ന് ആറു സ്പീഡ് ആക്കുമെന്നാണ് റിപ്പോർട്ട്. പ്രീമിയം കാറ്റഗറി വാഹനങ്ങൾ നിരത്തിലെത്തിച്ചെങ്കിലും വാഹനങ്ങളുടെ ഗിയർബോക്സിന് കാര്യമായ മാറ്റങ്ങൾ മാരുതി ഇതുവരെ വരുത്തിയിരുന്നില്ല. മാരുതിയിൽനിന്ന് ഇപ്പോൾ പുറത്തിറങ്ങുന്ന ആൾട്ടോ മുതൽ സിയാസ് വരെയുള്ള എല്ലാ മോഡലുകളും അഞ്ചു സ്പീഡ് ഗിയർബോക്സ് ഉള്ളവയാണ്.
എംഎഫ്30 എന്ന കോഡിൽ അവതരിപ്പിച്ചിരിക്കുന്ന ആറു സ്പീഡ് ഗിയർബോക്സ് വാഹനങ്ങളുടെ പ്രവർത്തനക്ഷമത ഉയർത്തും. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 50,000 വാഹനങ്ങളാണ് ആറു സ്പീഡ് ഗിയർബോക്സിൽ ഇറക്കുക. 2020 ആകുന്പോഴേക്കും ഇത് പ്രതിവർഷം നാലു ലക്ഷം വാഹനങ്ങളാക്കി ഉയർത്തും.
ഇതിനു മുന്പും മാരുതി ആറു സ്പീഡ് ഗിയർബോക്സ് അവതരിപ്പിച്ചിട്ടുണ്ട്. മുൻ തലമുറ എസ് ക്രോസിൽ 1.6 ലിറ്റർ ഡീസൽ എൻജിന് 6 സ്പീഡ് ഗിയർബോക്സായിരുന്നു നല്കിയിരുന്നത്. പുതിയ എസ് ക്രോസിന് അഞ്ച് സ്പീഡ് ഗിയർബോക്സാണ്.