കൊച്ചി: പ്രവാസി ഇന്ത്യക്കാർക്ക് പോർട്ട്ഫോളിയോ നിക്ഷേപ പദ്ധതിയിൽ കൂടുതൽ സേവനങ്ങൾ നല്‍കാനായി ഫെഡറൽ ബാങ്ക് സെലിബ്രസ് കാപിറ്റൽ ലിമിറ്റഡ്, ഫോർച്യൂണ്‍ വെൽത്ത് മാനേജ്മെന്റ് കന്പനി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരുമായി പങ്കാളിത്ത കരാറുകളിൽ ഏർപ്പെട്ടു.
മറൈൻഡ്രൈവിൽ ഫെഡറൽ ടവേഴ്സിൽ നടന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് റീട്ടെയിൽ ബിസിനസ് മേധാവിയും ഇവിപിയുമായ ജോസ് കെ. മാത്യു, റീട്ടെയിൽ ബിസിനസ് ഡിവിപി രവി രഞ്ജിത്ത് എന്നിവർ സെലിബ്രസ് കാപിറ്റൽ മാനേജിംഗ് ഡയറക്ടർ ജിബി മാത്യു, ഫോർച്യൂണ്‍ വെൽത്ത് മാനേജ്മെന്റ് മാനേജിംഗ് ഡയറക്ടർ ജോസ് സി. ഏബ്രഹാം എന്നിവരുമായി ധാരണാപത്രങ്ങൾ ഒപ്പിട്ടു.
ഇതോടെ ഒൻപത് ബ്രോക്കിംഗ് കന്പനികളുമായി ഫെഡറൽ ബാങ്ക് ധാരണയിലെത്തി. കോയന്പത്തൂർ ആസ്ഥാനമായ മുൻനിര സ്റ്റോക്ക് ബ്രോക്കിംഗ് കന്പനിയായ ഫോർച്യൂണ്‍ വെൽത്ത് മാനേജ്മെന്റ് കന്പനിക്ക് ഫെഡറൽ ബാങ്കുമായി യോജിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഫോർച്യൂണ്‍ വെൽത്ത് മാനേജ്മെന്റ് മാനേജിംഗ് ഡയറക്ടർ ജോസ് സി. ഏബ്രഹാം പറഞ്ഞു.
സുതാര്യമായ മാർഗത്തിലൂടെ പ്രവാസി ഇന്ത്യക്കാർക്ക് ഇന്ത്യൻ മൂലധന വിപണിയിൽ നിക്ഷേപം നടത്താനുള്ള പരമാവധി അവസരങ്ങൾ നൽകാൻ ഫെഡറൽ ബാങ്കുമായുള്ള പങ്കാളിത്തത്തോടെ സെലിബ്രസ് കാപ്പിറ്റലിന് കഴിയുമെന്നു മാനേജിംഗ് ഡയറക്ടർ ജിബി മാത്യു പറഞ്ഞു.