മുംബൈ: കഴിഞ്ഞ മൂന്നു സാന്പത്തകവർഷത്തിനിടെ 18 മുതൽ 35 വരെ വയസ് പ്രായമുള്ളവരിൽ വൃക്കരോഗവുമായി ബന്ധപ്പെട്ടുള്ള ഇൻഷ്വറൻസ് ക്ലെയിമുകൾ 26 ശതമാനം വർധിച്ചതായി എസ്ബിഐ ജനറൽ.
ലോക വൃക്കദിനത്തിന്റെ ഭാഗമായി എസ്ബിഐ ജനറൽ ഇൻഷ്വറൻസ് പുറത്തുവിട്ട ക്ലെയിംസ് ഡേറ്റ പഠനറിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. കണക്കുകൾ പ്രകാരം 65 വയസിനു മുകളിൽ പ്രായമുള്ളവരുടെ ക്ലെയിമുകൾ മൂന്നു വർഷത്തിനിടെ 24 ശതമാനം കുറഞ്ഞിട്ടുണ്ട്.
2017-18 സാന്പത്തികവർഷം 55 ശതമാനം ക്ലെയിമുകളുമായി പുരുഷന്മാരുടെ എണ്ണമാണ് അധികം.
ഇതിനൊപ്പം സ്ത്രീകളുടെ ക്ലെയിമുകളും ഓരോ വർഷവും വർധിച്ചുവരികയാണ്. 2015-16 സാന്പത്തിക വർഷം വൃക്ക സംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ട് 39 ശതമാനം ക്ലെയിമുകളുണ്ടായിരുന്നത് 2017-18 സാന്പത്തികവർഷത്തിൽ 45 ശതമാനമായി വർധിച്ചു.