ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമാതാക്കളായ മാരുതി സുസുകിയുടെ പുതിയ ഹാച്ച്ബാക്ക് സ്വിഫ്റ്റിന്റെ ബുക്കിംഗ് കുതിക്കുന്നു. ഈ മാസം എട്ടിന് ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച മൂന്നാം തലമുറ സ്വിഫ്റ്റിന്റെ ബുക്കിംഗുകൾ ജനുവരി 19 മുതൽ സ്വീകരിച്ചുതുടങ്ങിയിരുന്നു.
ഓട്ടോ എക്സ്പോയിൽ വിലപ്രഖ്യാപനം നടക്കിയപ്പോൾ വാഹനത്തിന്റെ ബുക്കിംഗ് 30,000 പിന്നിട്ടിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഇതുവരെ 60,000 ബുക്കിംഗുകൾ ഈ മോഡലിനു ലഭിച്ചിട്ടുണ്ട്. ബുക്കിംഗുകൾ കൂടിയ നിലയ്ക്ക് വാഹനം ലഭിക്കാനുള്ള കാത്തിരിപ്പ് രണ്ടു മാസത്തിൽനിന്ന് നാലു മാസമായി ഉയർന്നു.