കൊച്ചി: ഫെഡറൽ ബാങ്ക് ഇക്വിറസ് ക്യാപ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികൾ വാങ്ങാനൊരുങ്ങുന്നു. ഇക്വിറസിന്റെ 26 ശതമാനം ഓഹരികൾ വാങ്ങാനാണ് ബാങ്കിന് ഡയറക്ടർ ബോർഡ് അനുമതി നൽകിയിരിക്കുന്നത്. സാന്പത്തികവും നിയമപരവുമായ വശങ്ങൾ പരിശോധിച്ച് തൃപ്തിപ്പെട്ടതിനു ശേഷം ഓഹരികൾ വാങ്ങാനാണ് അനുമതിയെന്ന് അധികൃതർ അറിയിച്ചു. ഹോൾസെയിൽ, റീട്ടെയിൽ ഉപഭോക്താക്കൾക്ക് കൂടുതൽ സേവനങ്ങൾ ഉറപ്പാക്കാൻ കഴിയുംവിധംബാങ്ക് പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിലെ നാഴികക്കല്ലാണ് പുതിയ തീരുമാനമെന്ന് ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ഗണേഷ് ശങ്കരൻ പറഞ്ഞു.
ഡെറ്റ്, ഇക്വിറ്റി മൂലധനവിപണി, സ്ട്രക്ചേർഡ് ഫിനാൻസ് തുടങ്ങിയ മേഖലകളിലെ സമഗ്ര സാന്പത്തിക സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ബാങ്കിന്റെ പുതിയ തീരുമാനം. പ്രവാസികൾക്കും ഉന്നതവരുമാനക്കാർക്കും കൂടുതൽ വെൽത്ത് മാനേജ്മെന്റ് സേവനങ്ങൾ ലഭ്യമാക്കാൻ ഇതുവഴി സാധിക്കുമെന്നും ബാങ്ക് പത്രക്കുറിപ്പിൽ അറിയിച്ചു.
പുതിയ പങ്കാളിത്തംവഴി ഫെഡറൽ ബാങ്കിന്റെ വിപുലമായ ഉപഭോക്തൃ ശൃംഖലയിലൂടെ തങ്ങളുടെ ഉത്പന്നനിര കൂടുതൽ മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നതായി ഇക്വിറസ് ക്യാപിറ്റൽ മാനേജിംഗ് ഡയറക്ടർ അജയ് ഗാർഗ് പറഞ്ഞു.