തൃശൂർ: തൃശൂർ ആസ്ഥാനമായ ധനലക്ഷ്മി ബാങ്കിന്റെ ഡയറക്ടർ ബോർഡിലേക്ക് സജീവ് കൃഷ്ണൻ നിയമിതനായി. സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂറിന്റെ ഒഫീഷ്യേറ്റിംഗ് മാനേജിംഗ് ഡയറക്ടറായും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ ഒഫീഷ്യേറ്റിംഗ് മാനേജിംഗ് ഡയറക്ടർ, ചീഫ് ജനറൽ മാനേജർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോർപറേഷൻ ബാങ്കിൽ ചീഫ് വിജിലൻസ് ഓഫീസറുമായിരുന്നു. തൃശൂരിൽ നടന്ന ബാങ്കിന്റെ ഡയറക്ടർ ബോർഡ് യോഗത്തിലാണ് നിയമനം.