തിരുവനന്തപുരം: നൂറിലധികം രാജ്യത്തിൽ അന്തർദേശീയ ഫ്ളൈറ്റുകളിലും റെയിൽ ശൃംഖലകളിലും ഉൾപ്പെടെ 4.4 കോടി വൈഫൈ ഹോട്ട്സ്പോട്ടുകളിൽ കൂടി പരിധിയില്ലാതെ ഇന്റർനെറ്റ് സേവനം നൽകുന്ന പദ്ധതിക്ക് ബിഎസ്എൻഎൽ തുടക്കമിട്ടു. 501 രൂപ മാസനിരക്കിൽ നൽകുന്ന ഈ അന്തർദേശീയ വൈഫൈ സേവനത്തിലൂടെ കുറഞ്ഞ നിരക്കിൽ പരിധിയില്ലാത്ത ഇന്റർനെറ്റ് ഉപയോഗിക്കാവും.