കോട്ടയം: മൊബൈൽ നന്പർ പത്ത് അക്കത്തിൽനിന്ന് 13 അക്കമാക്കുന്നുവെന്ന പ്രചരണം തെറ്റ്. മനുഷ്യസഹായമില്ലാതെ മെഷീനുകൾ തമ്മിൽ സന്ദേശം കൈമാറുന്നതിനുള്ള എം ടു എം കമ്യൂണിക്കേഷനിൽ ഉപയോഗിക്കുന്ന സിമ്മുകൾ 13 അക്കമാക്കുമെന്നുള്ള ഉത്തരവിനെ തെറ്റിദ്ധരിച്ചാണ് ഈ പ്രചാരണം. സാധാരണ മൊബൈൽ നന്പറുകൾ പത്തക്കത്തിൽ തുടരും.
രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന ചരക്കുഗതാഗത കമ്പനികളടക്കം വലിയ വാണിജ്യ-ഗവേഷണ പ്രസ്ഥാനങ്ങളാണ് എം ടു എം കണക്ഷനെടുക്കുന്നത്. അവയുടെ നന്പറുകൾക്കു മാത്രമേ അക്കം കൂട്ടുന്നുള്ളൂ.
രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന ചരക്കുഗതാഗത കമ്പനികളടക്കം വലിയ വാണിജ്യ-ഗവേഷണ പ്രസ്ഥാനങ്ങളാണ് എം ടു എം കണക്ഷനെടുക്കുന്നത്. അവയുടെ നന്പറുകൾക്കു മാത്രമേ അക്കം കൂട്ടുന്നുള്ളൂ.