മുംബൈ: മീഡിയ കമ്പനിയായ ഇറോസ് ഇന്റർനാഷണലിന്റെ ഓഹരികൾക്കു നേട്ടം. ചൊവ്വാഴ്ച ഇറോസിന്റെ അഞ്ചു ശതമാനം ഓഹരികൾ ഏറ്റെടുക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ഇന്നലെ ഓഹരികൾ 6.34 ശതമാനം ഉയർന്നത്. ഇറോസിന്റെ ഷെയറൊന്നിന് 15 ഡോളർ വീതം ആർഐഎൽ നല്കും.