മുംബൈ: ഓഹരിവിപണിയിൽ നേരിയ താഴ്ചയേ ഇന്നലെ ഉണ്ടായുള്ളൂ എങ്കിലും ദൗർബല്യം പ്രകടമായിരുന്നു. ഉച്ചവരെ ഗണ്യമായി ഉയർന്നതിനു ശേഷമാണു സൂചികകൾ താഴോട്ടു നീങ്ങിയത്. തലേന്നും അതായിരുന്നു രീതി.
രൂപ അപ്രതീക്ഷിതമായി താഴോട്ടു നീങ്ങി. വിദേശ നിക്ഷേപകർ ഓഹരി-കടപ്പത്ര വിപണികളിൽനിന്നു പണം പിൻവലിക്കുന്നുണ്ട്. ജനുവരി ഒന്നു മുതൽ ഇതുവരെയുള്ള കണക്കു കാണിക്കുന്നതു 2018-ൽ വിദേശികൾ ഇങ്ങോട്ടു കൊണ്ടുവന്നതിലേറെ പണം തിരിച്ചു കൊണ്ടുപോയി എന്നാണ്. ഡോളറിന് 58 പൈസ കൂടി 64.78 രൂപയായി.
ഇന്നലെ സെൻസെക്സ് 33,960.95 വരെ കയറിയിട്ട് ക്ലോസ് ചെയ്തത് 33,703.59-ൽ 71.07 പോയിന്റ് കുറവ്. നിഫ്റ്റി 10,420.35 വരെ കയറിയിട്ട് 10360.4-ൽ ക്ലോസ് ചെയ്തു. നഷ്ടം 18 പോയിന്റ്.
മൂന്നുദിവസംകൊണ്ട് സെൻസെക്സ് 594.38 പോയിന്റും നിഫ്റ്റി 185.1 പോയിന്റും ഇടിഞ്ഞു.
തട്ടിപ്പ ു നടന്ന പഞ്ചാബ് നാഷണൽ ബാങ്ക് ഓഹരികൾ നാലു ദിവസത്തിനുശേഷം ഇന്നലെ തലേന്നത്തേക്കാൾ അല്പം കൂടിയ വിലയിൽ ക്ലോസ് ചെയ്തു. കഴിഞ്ഞയാഴ്ച 195 രൂപ വരെ കയറിയ പിഎൻബി ഓഹരിക്ക് ഇപ്പോൾ 111 രൂപ. രാജ്യംവിട്ട മെഹുൽ ചോക്സിയുടെ ഗീതാഞ്ജലി ജെംസിന്റെ ഓഹരിവില അഞ്ചുദിവസം കൊണ്ട് 56 ശതമാനം ഇടിഞ്ഞു.
പൊതുമേഖലാ ബാങ്കുകൾക്ക് ഇന്നലെ വില കൂടിയപ്പോൾ സ്വകാര്യ ബാങ്കുകൾ പലതും ദുർബലമായി. ആക്സിസ് ബാങ്ക് എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയവയ്ക്കു വില താണു.