ന്യൂഡൽഹി: ഓരോ ദിവസവും പുതിയ അപ്ഡേഷനുകളുമായി വിസ്മയിപ്പിക്കുന്ന ഫേസ്ബുക്കിൽനിന്നും പുതിയ രണ്ട് ഉത്പന്നങ്ങൾ ഈ വർഷം വിപണിയിൽ എത്തുന്നു. രണ്ടു സ്മാർട്ട് സ്പീക്കറുകളാണ് 2018 ന്റെ വിപണിയിൽ ഫേസ്ബുക്ക് എത്തിക്കുന്നത്. തായ്വാനീസ് ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് കന്പനിയായ പെഗാട്രോണാണ് ഫേസ്ബുക്കിനായി 15 ഇഞ്ച് ടച്ച് ഡിസ്പ്ലേ ഉള്ള ഈ സ്മാർട്ട് സ്പീക്കറുകൾ നിർമിക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തിൽ ഇവയുടെ ഉത്പാദനം തുടങ്ങിക്കഴിഞ്ഞതായും റിപ്പോർട്ടിലുണ്ട്. ജൂലൈയിൽ ഇത് വിപണിയിൽ എത്തുമെന്നാണ് സൂചനകൾ. അലോഹ, ഫിയോന എന്നാണ് സ്പീക്കറിനു പേരിട്ടിരിക്കുന്നത്.
15 ഇഞ്ചിന്റെ ടച്ച് സ്ക്രീൻ ഡിസ്പ്ലേയിലാണ് ഇതു പുറത്തിറങ്ങുന്നത്. വീഡിയോ കോളിനുള്ള സംവിധാനം ഇതിലൊരുക്കുന്നുണ്ടെന്നാണ് കേൾക്കുന്നത്. കൂടാതെ ഗൂഗിൾ്, സോണി, യൂണിവേഴ്സൽ എന്നിവരുടെ മ്യൂസിക്കൽ പ്ലേയറുകളും ഇതിൽ പ്രവർത്തിപ്പിക്കാൻ സാധിക്കും. ഫേസ്ബുക്ക് ബിൽഡിംഗ് 8ലാണ് ഇതിന്റെ നിർമാണം. വോയിസ് കമാന്റുകൾ കൂടാതെ ഫേസ് ഡിറ്റക്ഷൻ ഫീച്ചറുകളും ഇതിൽ ഉണ്ട് എന്നാണ് സൂചനകൾ.