മുംബൈ: കാത്തലിക് സിറിയൻ ബാങ്കിന്റെ (സിഎസ്ബി) 51 ശതമാനം ഓഹരികൾ കാനഡയിലെ ഇന്ത്യൻ വംശജനായ പ്രേമ വാട്സയുടെ ഉടമസ്ഥതയിലുള്ള ഫെയർഫാക്സ് ഹോൾഡിംഗ്സ് ലിമിറ്റഡ് ഏറ്റെടുക്കും. ഷെയർ ഒന്നിന് 140 രൂപ വച്ചുള്ള ഇടപാടിന്റെ ആകെ മൂല്യം 578 കോടി രൂപ വരും. ഓഹരിയുടമകളുടെ അനുമതി ലഭിച്ചശേഷം ഇടപാട് പൂർത്തീകരിക്കും.
സിഎസ്ബി പ്രതീക്ഷിച്ചതിലും താഴെയാണ് ഓഹരിവില കണക്കാക്കിയിരിക്കുന്നത്. മുന്പ് ഓഹരികൾ വാങ്ങാൻ ഫെയർഫാക്സ് തയാറായെങ്കിലും മൂല്യനിർണയത്തിൽ ധാരണയെത്താത്തതിനാൽ നടന്നില്ല.
പിന്നീട് 30 ശതമാനം ഓഹരികൾ വിൽക്കുന്നതിനായി അയോൺ കാപ്പിറ്റൽ, എവർസ്റ്റൺ കാപ്പിറ്റൽ എന്നീ സ്വകാര്യ നിക്ഷേപക കമ്പനികളുമായി സിഎസ്ബി ചർച്ച നടത്തുകയും ചെയ്തു. എന്നാൽ, ഈ വർഷം ജനുവരിയിൽ നടന്ന ഈ ചർച്ചയിൽ വിലയെപ്പറ്റി ധാരണയായില്ല. തുടർന്നാണ് ഫെയർഫാക്സ് വീണ്ടും വന്നത്.
സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തിൽ 13 കോടി രൂപയായിരുന്നു സിഎസ്ബിയുടെ അറ്റാദായം. കിട്ടാക്കടം 6.75 ശതമാവും മൂലധനപര്യാപ്തത 11.09 ശതമാനവുമാണ്.