മുംബൈ: റിസർവ് ബാങ്കിന്റെ വിദേശനാണ്യ ശേഖരത്തിൽ 215.46 കോടി ഡോളറിന്റെ ഇടിവ്. രണ്ടു മാസത്തിനുശേഷമാണു ശേഖരത്തിൽ പ്രതിവാര ഇടിവ്. ഇതോടെ ഫെബ്രുവരി ഒന്പതിലെ വിദേശനാണ്യ ശേഖരം 41,976 കോടി ഡോളറായി. തലേ ആഴ്ച 42,191.49 കോടി ഡോളർ എന്ന റിക്കാർഡിലായിരുന്നു വിദേശനാണ്യ ശേഖരം. ഓഹരിവിപണിയിലെ വിദേശനിക്ഷേപകർ പണം പിൻവലിച്ചതാണു താഴ്ചയ്ക്കു കാരണം.