കൊച്ചി: കേരളത്തിൽ ഗ്ലോബൽ എൻആർഐ സെന്ററിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തുടക്കമിട്ടു. ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ എല്ലാ ഉത്പന്നങ്ങളും എൻആർഐ ഉപയോക്താക്കൾക്ക് ലഭ്യമാക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നു കൊച്ചി മാരിയറ്റ് ഹോട്ടലിൽ ചേർന്ന ചടങ്ങിൽ എൻആർഐ സെന്റർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവെ എസ്ബിഐ ചെയർമാൻ രജനീഷ് കുമാർ പറഞ്ഞു.
കൊച്ചി പനന്പിള്ളി നഗറിൽ എസ്ബിടിയുടെ പഴയ റീജണൽ ഓഫീസ് പ്രവർത്തിച്ചിരുന്ന സ്ഥലത്താണ് എൻആർഐ സെന്റർ ആരംഭിച്ചത്. എൻആർഐ അനുബന്ധ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്ന കേന്ദ്രമാണ് ഗ്ലോബൽ എൻആർഐ സെന്റർ. എൻആർഐ ഉപയോക്താക്കൾക്ക് മറ്റു ബാങ്കിംഗ് സേവനങ്ങളായ വെൽത്ത് മാനേജ്മെന്റ്, എസ്ബിഐ ഇന്റലിജന്റ് അസിസ്റ്റ്, ഫ്രീ പോസ്റ്റ് ബോക്സ് സർവീസ്, എസ്ബിഐ മിംഗിൾ, യുഎസിലെ ഉപഭോക്താക്കൾക്ക് റെമിറ്റൻസ് സേവനം എന്നിവയും ഗ്ലോബൽ എൻആർഐ സെന്ററിൽ ലഭിക്കും.
കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ എസ്. വെങ്കിട്ടരാമൻ, പേഴ്സണൽ ബാങ്കിംഗ് ബിസിനസ് യൂണിറ്റ് ചീഫ് ജനറൽ മാനേജർ രഞ്ജൻ മിശ്ര, ഇന്റർനാഷണൽ ബാങ്കിംഗ് ചീഫ് ജനറൽ മാനേജർ സുജിത് കുമാർ വർമ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.