തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപറേഷൻ വ്യവസായ സംരംഭകർക്ക് പലിശ ഇളവു നൽകുന്ന പുതിയ പദ്ധതി ആവിഷ്കരിച്ചു. 28 വരെ രജിസ്റ്റർ ചെയ്യുന്ന ഉത്പാദന മേഖലയിലെ സംരംഭകർക്ക് 9.5 ശതമാനം നിരക്കും സേവന മേഖലയിലെ സംരംഭകർക്ക് 10 ശതമാനം നിരക്കിലും നിബന്ധനകൾക്ക് വിധേയമായി വായ്പകൾ അനുവദിക്കും.
കുറഞ്ഞ നിരക്കിൽ വായ്പ എടുത്ത്, പലിശ ചെലവ് കുറയ്ക്കാനുള്ള സുവർണാവസരമാണിതെന്ന് കെഎഫ്സി ചെയർമാൻ സഞ്ജീവ് കൗശിക് പറഞ്ഞു.
പ്രസ്തുത വായ്പകൾക്ക് 10 വർഷം വരെയുള്ള തിരിച്ചടവ് കാലാവധി അനുവദിക്കും. സംരംഭങ്ങളുടെ വികസനത്തിന് 90 ശതമാനം വരെ വായ്പ അനുവദിക്കും. രണ്ടു വർഷം മോറട്ടോറിയം ഉൾപ്പെടെ 10 വർഷമാണ് തിരിച്ചടവ് കാലാവധി. ഉൗർജ സംരക്ഷണമേഖലയിൽ ആറു ശതമാണ് പലിശനിരക്ക്.
അഭ്യസ്തവിദ്യരായ യുവതീ യുവാക്കൾക്ക് പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള പദ്ധതിയും കോർപറേഷനിൽ നിലവിലുണ്ട്. ഇതനുസരിച്ച് 10 ലക്ഷം രൂപ വായ്പ അനുവദിക്കും. അഞ്ചുവർഷമാണ് തിരിച്ചടവ് കാലാവധി.