ഗ്രേറ്റർ നോയിഡ: നഗര സവാരിക്ക് ഇണങ്ങുന്ന ഇരുസീറ്റുള്ള കണ്‍സപ്റ്റ് മൊബിലിറ്റി പോഡ് മുതൽ ബസുകൾ വരെ ഉൾപ്പെടുത്തി ഇലക്ട്രിക് വാഹനങ്ങളുടെ വൻനിരയുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഗ്രേറ്റർ നോയ്ഡയിൽ നടക്കുന്ന ഓട്ടോ എക്സ്പോ 2018ലാണ് ഫ്യൂച്ചർ ഓഫ് മൊബിലിറ്റി എന്നപേരിൽ ഇലക്ട്രിക് വാഹനങ്ങളിലെ മുൻനിരക്കാരായ മഹീന്ദ്ര ഭാവിയിലേക്കുള്ള വാഹനങ്ങൾ എന്ന നിലയിൽ ഇലക്ട്രിക് വാഹനങ്ങളുടെ നിര ഒരുക്കിയത്.
ഇതോടൊപ്പം ജി ഫോർ റെക്സ്റ്റണ്‍, ടിയുവി സ്റ്റിൻജർ തുടങ്ങിയ നവീന മോഡലുകളും മഹീന്ദ്ര പവലിയനിൽ അണിനിരത്തിയിട്ടുണ്ട്.
ക്ലീൻ, കണക്ടഡ്, കണ്‍വീനിയന്റ് എന്നീ മൂന്നു തത്വങ്ങളിൽ ഉറച്ചുനിന്നാണ് പുതിയ വാഹനങ്ങൾ അവതരിപ്പിക്കുന്നതെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര പറഞ്ഞു.
ടു സീറ്റർ ഇലക്ട്രിക് കണ്‍സപ്റ്റ് പോഡ് ആയ യൂഡോ, നഗരസവാരിക്കിണങ്ങുന്ന ആറ്റം, ലിഥിയം അയോൺ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ത്രീവീലറായ ട്രിയോ, ഇ ടു ഒ പ്ലസ് ഹാച്ച്ബാക്കിന്റെ പുതുക്കിയ വേർഷനായ ഇ ടു ഒ നെക്സ്റ്റ്, ഇ- കെ യുവി 100, ഇ -കോസ്മോ ബസ് തുടങ്ങിയവയാണ് ഇലക്ട്രിക് വാഹനങ്ങളുടെ ശ്രേണിയിലുള്ളത്.