നെടുമ്പാശേരി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു ജെറ്റ് എയര്‍വേസ് കൂടുതൽ അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി മാർച്ച് 15 മുതൽ ബംഗളൂരുവില്‍നിന്ന് സിംഗപ്പൂരിലേക്ക് രണ്ടാമത്തെ പ്രതിദിന വിമാന സര്‍വീസ് ആരംഭിക്കും. പുതിയ ഫ്ലൈറ്റ് ആരംഭിക്കുന്നതിന്റെ ഭാഗമായി ബംഗളുരൂവില്നിന്ന് 11,768 രൂപയുടെ പ്രത്യേക റിട്ടേണ്‍ ഇക്കോണമി നിരക്കും പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് 15 മുതല്‍ ഈ ടിക്കറ്റില്‍ യാത്ര ചെയ്യാം.
പുതിയ ഫ്ലൈറ്റ് (9ഡബ്ല്യു 26) ഇന്ത്യന്‍ സമയം 2.05ന് ബംഗളൂരൂവില്നിന്നു പുറപ്പെട്ട് പ്രാദേശിക സമയം 9.15ന് സിംഗപ്പൂരില്‍ എത്തും. ഡെന്‍പസാര്‍/ബാലി, ജക്കാര്‍ത്ത, ക്വാലാലംപുര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നു സൗകര്യപ്രദമായ കണക്ഷന് ഫ്ലൈറ്റുകളും ലഭിക്കും. ഗരുഡ, മലേഷ്യന്‍ എയര്‍ലൈന്‍സ് എന്നീ കോഡ്ഷെയര്‍ പങ്കാളികളുടെ സഹായത്തോടെയാണ് ജെറ്റ് എയര്‍വേസ് കണക്ഷന് ഫ്ലൈറ്റുകള്‍ ലഭ്യമാക്കിയിട്ടുള്ളത്.
മടക്കയാത്ര സിംഗപ്പൂരില്‍നിന്ന് പ്രാദേശിക സമയം 10.15ന് ആണ്. ബംഗളൂരുവില്‍ 12.10ന് എത്തും. ഇവിടെനിന്ന് ചെന്നൈ, കോയമ്പത്തൂര്‍, ഹൈദരാബാദ്, മാംഗളൂര് എന്നിവിടങ്ങളിലേക്ക് ജെറ്റ് എയര്‍വേസിന്റെ കണക്ഷന് ഫ്ലൈറ്റുകള്‍ ലഭ്യമാണ്.
മുംബൈക്കും ഡല്‍ഹിക്കും ശേഷം കമ്പനിയുടെ മൂന്നാമത്തെ ഹബ്ബായി മാറുന്ന ബംഗളൂരുവിലെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണു സിംഗപ്പൂരിലേക്കു രണ്ടാമത്തെ പ്രതിദിന സര്‍വീസ് ജെറ്റ് എയര്‍വേസ് ആരംഭിക്കുന്നത്. ഇപ്പോള്‍ ഇവിടെനിന്ന് ഇന്ത്യയിലെ 44 ലക്ഷ്യങ്ങള്‍ ഉള്‍പ്പെടെ 64 ആഗോള ലക്ഷ്യങ്ങളിലേക്കു സര്‍വീസ് നടത്തുന്നുണ്ട്.