ന്യൂഡൽഹി: ഓൺലൈൻ ഭക്ഷണവിതരണ പ്ലാറ്റ്ഫോമായ ഫുഡ് പാണ്ട കൂടുതൽ നിക്ഷേപത്തിനൊരുങ്ങുന്നു. വിതരണശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി 400 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്. അടുത്ത 12-15 മാസത്തിനുള്ളിൽ രാജ്യവ്യാപകമായി 25,000 ഡെലിവറി റൈഡർമാരെ നിയമിക്കാനും ഫുഡ് പാണ്ടയ്ക്കു പദ്ധതിയുണ്ട്.
നഗരവത്കരണം, ഇന്റർനെറ്റ് ഉപയോഗത്തിന്റെ വർധന, വലിയ വരുമാനം തുടങ്ങിയവ ഭക്ഷണം ഓൺലൈനിൽ ഓർഡർ ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നു. ഈ സാഹചര്യം മുതലെടുത്ത് ബിസിനസ് വികസിപ്പിക്കാനാണ് ഫുഡ് പാണ്ടയുടെ ശ്രമം.
നഗരവത്കരണം, ഇന്റർനെറ്റ് ഉപയോഗത്തിന്റെ വർധന, വലിയ വരുമാനം തുടങ്ങിയവ ഭക്ഷണം ഓൺലൈനിൽ ഓർഡർ ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നു. ഈ സാഹചര്യം മുതലെടുത്ത് ബിസിനസ് വികസിപ്പിക്കാനാണ് ഫുഡ് പാണ്ടയുടെ ശ്രമം.