കൊച്ചി: സേവനത്തിന്റെ നാൽപതുവർഷങ്ങൾ പിന്നിടുന്നതിന്റെ ഭാഗമായി പുതിയ ബ്രാൻഡ് ഐഡന്റിറ്റിയും കാഴ്ചപ്പാടുമായി വി-ഗാർഡ് ഇൻഡസ്ട്രീസ് പുതിയ രൂപഭാവത്തിൽ ഉപയോക്താക്കളുടെ മുന്നിലെത്തുന്നു. കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കന്പനിയുടെ പുതിയ ലോഗോ അവതരണം വി ഗാർഡ് ഇൻസട്രീസ് സ്ഥാപകനും ചെയർമാനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നിർവഹിച്ചു.
സ്ലീക്ക് ബ്ലാക്കിലും ഗോൾഡ് നിറങ്ങളിലുമുള്ളതാണു പുതിയ ലോഗോ. വി-ഗാർഡിന്റെ മുഖമുദ്രയായ കംഗാരുവിനെ ചുറുചുറുക്കും നവീനത്വവും പുരോഗതിയും അടിസ്ഥാനമാക്കി കാലോചിതമാം വിധം പരിഷ്കരിച്ചിട്ടുണ്ട്. "വീടിനെ സജ്ജമാക്കൂ, നല്ലൊരു നാളേയ്ക്കായി' എന്നതാണു പുതിയ ടാഗ്ലൈൻ.
ഇന്റലിജന്റ് വാട്ടർ ഹീറ്ററുകൾ, എൽഇഡി ലൈറ്റോടുകൂടിയ സ്മാർട്ട് ഫാനുകൾ എന്നിവയും കന്പനി പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. സമ്മർ സീസണിലേക്കായി എൽഇഡി ലൈറ്റുകളോടു കൂടിയ സ്മാർട്ട് ഫാനുകൾ ഇമാജിന എന്ന പേരിലാണു പുറത്തിറക്കുന്നത്.
മാനേജിംഗ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി, ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ വി. രാമചന്ദ്രൻ, കോർപറേറ്റ് കമ്യൂണിക്കേഷൻസ് വൈസ് പ്രസിഡന്റ് നന്ദഗോപാൽ നായർ എന്നിവർ പങ്കെടുത്തു.