കൊച്ചി: കേരളത്തിലെയും തമിഴ്നാട്ടിലെയും സ്കൂളുകൾക്കായി വണ്ടർലാ ഏർപ്പെടുത്തിയിട്ടുള്ള പരിസ്ഥിതി ഊർജസംരക്ഷണ അവാർഡുകൾ വിതരണം ചെയ്തു. കൊച്ചി വണ്ടർലായിൽ നടന്ന ചടങ്ങിൽ ചലച്ചിത്രതാരം ടിനി ടോം അവാർഡുദാനം നിർവഹിച്ചു.
വണ്ടർലാ ഹോളിഡേയ്സ് സ്ഥാപകൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വണ്ടർലാ ഹോളിഡേയ്സ് ചെയർമാൻ എം. രാമചന്ദ്രൻ, വണ്ടർലാ കൊച്ചി പാർക്ക് ഹെഡ് എം.എ. രവികുമാർ, ഗസ്റ്റ് റിലേഷൻസ് മാനേജർ ആർ. മോഹൻകുമാർ എന്നിവർ പ്രസംഗിച്ചു.
ഒന്നാം സ്ഥാനം നേടിയ തൃശൂർ ജില്ലയിലെ കുരിയച്ചിറ സെന്റ് പോൾസ് പബ്ലിക് സ്കൂൾ 50,000 രൂപയും, രണ്ടാം സ്ഥാനം നേടിയ മലപ്പുറം ജില്ലയിലെ വാഴക്കുളം കെഎച്ച്എംഎച്ച്എസ്എസ്, ഇടുക്കി ജില്ലയിലെ രാജകുമാരി ഹോളി ക്യൂൻസ് യുപിഎസ് എന്നീ സ്കൂളുകൾ 25,000 രൂപ വീതവും മൂന്നാം സ്ഥാനം നേടിയ തൃശൂർ കൊടുങ്ങല്ലൂർ അമൃത വിദ്യാലയം, എറണാകുളം കൂനമ്മാവ് ചാവറ ദർശൻ സിഎംഐ പബ്ലിക് സ്കൂൾ, തിരുവനന്തപുരം എടവ ജവഹർ പബ്ലിക് സ്കൂൾ എന്നീ സ്കൂളുകൾ 15,000 രൂപ വീതവും കരസ്ഥമാക്കി. ഇതിനു പുറമേ വിജയികളായ എല്ലാ സ്കൂളുകൾക്കും ട്രോഫിയും സർട്ടിഫിക്കറ്റും നല്കി.