ന്യൂഡൽഹി: രാജ്യവ്യാപകമായി ഏപ്രിൽ മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്ക് (ഐപിപിബി) പ്രഖ്യാപിച്ചു. 1.55 ലക്ഷം പോസ്റ്റ് ഓഫീസ് ശാഖകൾ അക്സസ് പോയിന്റുകളായി പ്രവർത്തിക്കുന്നതിനൊപ്പം 650 പേമെന്റ്സ് ബാങ്ക് ശാഖകളും പ്രവർത്തനമാരംഭിക്കും.
വിപുലീകരണപ്രവർത്തനങ്ങൾ പൂർത്തിയായാൽ രാജ്യത്തെ ഏറ്റവും വലിയ ധനകാര്യശൃംഖലയുള്ള സ്ഥാപനമായി ഐപിപിബി മാറും. നഗര-ഗ്രാമ പ്രദേശങ്ങളിൽ ഒരുപോലെ ഡിജിറ്റൽ പേമെന്റ് സംവിധാനം നല്കുന്ന വിധത്തിലാണ് പ്രവർത്തനം. വീട്ടുപടിക്കൽ സേവനമെത്തിക്കാൻ പോസ്റ്റ്മാൻ/പോസ്റ്റ് വുമൺ എന്നിവരുടെ പ്രവർത്തനങ്ങളും ഐപിപിബി വാഗ്ദാനം ചെയ്യുന്നുണ്ട്.
2015ലാണ് പേമെന്റ് ബാങ്ക് തുടങ്ങാനുള്ള അനുമതി റിസർവ് ബാങ്ക് തപാൽ വകുപ്പിനു നല്കിയത്.
അക്കൗണ്ട് ഉടമകൾക്കോ ബിസിനസ് സ്ഥാപനങ്ങൾക്കോ ഒരു ലക്ഷം രൂപ വരെ പോസ്റ്റൽ പേമെന്റ് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാം. അതേസമയം മറ്റു ബാങ്കുകളെപ്പോലെ വായ്പ നല്കാൻ പേമെന്റ് ബാങ്കുകൾക്ക് അനുമതിയില്ല.
വലിയ ശൃംഖലയോടെ പൂർണതോതിൽ പ്രവർത്തനമാരംഭിക്കുന്ന മൂന്നാമത് പേമെന്റ് ബാങ്കാണ് ഐപിപിബി. എയർടെൽ പേമെന്റ് ബാങ്കും പേടിഎമ്മുമാണ് ഐപിപിബിക്കു മുന്നിലുള്ള പേമെന്റ് ബാങ്ക് സേവനം നല്കുന്ന സ്ഥാപനങ്ങൾ.