കൊച്ചി: ഇനിമുതൽ ആമസോണിന്റെ ഇ - വാലറ്റായ ആമസോണ്‍ പേയിൽ നേരിട്ട് പണം നിറയ്ക്കാം. നിലവിൽ ബാങ്ക് അക്കൗണ്ട് വഴിയോ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വഴിയോ ആണ് പണം നിറച്ചിരുന്നത്. ആമസോണിന്റെ ഡെലിവറി ബോയികൾ വഴിയാണ് പണം നിറയ്ക്കാൻ കഴിയുന്നത്. 10,000 രൂപ വരെ ഇങ്ങനെ ആമസോണ്‍ പേ ബാലൻസ് നിലനിർത്താൻ കഴിയും.
ആമസോണ്‍ കാഷ് ഓണ്‍ ഡെലിവറി സേവനം ലഭ്യമായ എല്ലാ പിൻകോഡുകളിലും പണം നിറയ്ക്കാനുള്ള സംവിധാനം ലഭ്യമാണെന്ന് ആമസോണ്‍ പേ ഡയറക്ടർ മഹേന്ദ്ര നേരൂർക്കർ പറഞ്ഞു.
ആമസോണ്‍ കാഷ് ഓണ്‍ ഡെലിവറി സേവനം ലഭ്യമായ എല്ലാ പിൻകോഡുകളിലും പണം നിറയ്ക്കാനുള്ള സംവിധാനം ലഭ്യമാണെന്ന് ആമസോണ്‍ പേ ഡയറക്ടർ മഹേന്ദ്ര നേരൂർക്കർ പറഞ്ഞു.