ന്യൂഡൽഹി: ഓട്ടോ എക്സ്പോ 2018 മൂന്നാം ദിനത്തിലേക്കു പിന്നിടുന്പോൾ ഇലക്ട്രിക് വാഹനങ്ങൾത്തന്നെ ശ്രദ്ധാകേന്ദ്രം. ഡൽഹിയിലെ പ്രഗതി മൈതാനിയിൽ ആരംഭിച്ച കംപോണന്റ് എക്സ്പോയിലും ചർച്ചാവിഷയം ഇലക്ട്രിക് വാഹനങ്ങൾത്തന്നെ.
കേന്ദ്രസർക്കാരിന്റെ സാന്പത്തികവും സാങ്കേതികവുമായ സഹകരണത്തോടുകൂടി മാത്രമേ നിലവിലുള്ള പെട്രോൾ-ഡീസൽ വാഹനങ്ങളിൽനിന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറ്റം സാധ്യമാവുകയുള്ളൂവെന്ന് ഇന്ത്യൻ വാഹനഘടക നിർമാതാക്കളുടെ സംഘടനയായ അക്മ (ഓട്ടോമോട്ടീവ് കംപോണന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ) അറിയിച്ചു. മ്യൂണിച്ച് ആസ്ഥാനമായുള്ള റോളണ്ട് ബർഗർ എന്ന റിസർച്ച് സ്ഥാപനമാണ് അക്മയ്ക്കുവേണ്ടി ഇന്ത്യൻ ഇലക്ട്രിക് വാഹന ഘടക നിർമാണ വിതരണത്തിന്റെ ഭാവിയെക്കുറിച്ച് പഠനറിപ്പോർട്ട് തയാറാക്കിയത്.
2025 ആകുന്പോഴേക്കും രാജ്യത്ത് കംപോണന്റ് നിർമാതാക്കൾ ഉത്പാദിപ്പിക്കുന്ന വാഹനഘടകങ്ങൾ 50 ശതമാനം ഇലക്ട്രിക് വാഹനങ്ങളുടേതാകും. അപ്പോഴേക്കും ബാറ്ററിയുടെ വിലയിലും കാതലായ കുറവ് പ്രതീക്ഷിക്കാം. ഇപ്പോഴത്തെ അവസ്ഥയിൽനിന്ന് 30-35 ശതമാനത്തിന്റെ കുറവ് വിലയിൽ ഉണ്ടാകുമെന്നാണു പ്രതീക്ഷ.
ഇലക്ട്രിക് വാഹനങ്ങൾ പ്രചാരത്തിലാക്കുന്ന സാഹചര്യത്തിൽ സർക്കാരിനു വ്യക്തമായ ലക്ഷ്യവും ദീർഘവീക്ഷണവും ഉണ്ടായിരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇലക്ട്രിക് വാഹന-ഘടക നിർമാതാക്കൾക്കു നല്കുന്ന സഹായത്തിൽനിന്നു സർക്കാർ പിന്തിരിയരുതെന്നും അക്മ പത്രസമ്മേളനത്തിൽ നിർദേശിച്ചു.
ഇലക്ട്രിക് ഇരുചക്ര, മുച്ചക്ര വാഹനമേഖലയിൽ വരുംവർഷങ്ങളിൽ മികച്ച മുന്നേറ്റം പ്രതീക്ഷിക്കാമെന്നാണ് ഓട്ടോ എക്സ്പോ 2018 നല്കുന്ന സൂചന. ഒരു തവണ ചാർജ് ചെയ്താൽ ഓടാനാകുന്ന പരമാവധി ദൂരത്തിന്റെ പരിമിതിയാണ് ഇലക്ട്രിക് ബസ് വിപണി നേരിടുന്ന പ്രധാന പ്രതിസന്ധി. റീചാർജ് ചെയ്യാൻ സമയമെടുക്കുമെന്നതും ഒരു പ്രധാന കുറവാണ്. ഇതു മറികടക്കുന്നതിനായി അശോക് ലെയ്ലാൻഡ് അവതരിപ്പിച്ച സർക്യൂട്ട് എന്ന ഇലക്ട്രിക് ബസിൽ സ്വാപ്പബിൾ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. എക്സ്പോയിൽ ഏറെ ജനശ്രദ്ധ നേടാൻ ഈ ബസിനു കഴിഞ്ഞിട്ടുണ്ട്.
ടി.വി. ബാലസുബ്രഹ്മണ്യൻ
ഇവർ ശ്രദ്ധിക്കപ്പെട്ടവർ
ഇന്ത്യയിൽ ഹൈബ്രിഡ് വാഹനങ്ങളല്ല ഇലക്ട്രിക് വാഹനങ്ങൾക്കാണ് വരും വർഷങ്ങളിൽ സാധ്യത കൂടുതലെന്ന് അക്മ പുറത്തുവിട്ട പഠനറിപ്പോർട്ടിൽ പറയുന്നതുപോലെ ഇത്തവണത്തെ ഓട്ടോ എക്സ്പോയുടെ ശ്രദ്ധാകേന്ദ്രം ഇലക്ട്രിക് വാഹനങ്ങൾ തന്നെ. വൈകാതെതന്നെ ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യൻ നിരത്തുകളിൽ സ്ഥിരസാന്നിധ്യമാകുമെന്ന് വാഹനനിർമാതാക്കൾക്കുതന്നെ ഏറെക്കുറെ ബോധ്യം വന്നിട്ടുള്ളതായി ഇത്തവണത്തെ എക്സ്പോ വ്യക്തമാക്കുന്നു. പ്രമുഖ കമ്പനികളെല്ലാംതന്നെ അത്യാകർഷക ഇലക്ട്രിക് മോഡലുകളും കൺസപ്റ്റുകളും പ്രദർശിപ്പിച്ചു.
ബിഎംഡബ്ല്യു ഐ3എസ്
കാഴ്ചയിലും കരുത്തിലും ആഡംബരവാഹനം. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 6.9 സെക്കൻഡ്. പൂർണമായി ചാർജ് ചെയ്താൽ 280 കിലോമീറ്റർ സഞ്ചരിക്കാം. പവർ 184 പിഎസ്.
മെഴ്സിഡസ് കൺസപ്റ്റ് ഇക്യു
കൂടുതൽ കരുത്തോടെ മെഴ്സിഡസ് പ്രദർശിപ്പിച്ച കൺസപ്റ്റ് മോഡൽ. ഡുവൽ ഇലക്ട്രിക് മോട്ടോറുകൾ 408 പിഎസ് പവർ ഉത്പാദിപ്പിക്കുന്നു. അഞ്ചു സെക്കൻഡുകൊണ്ട് 100 കിലോമീറ്റർ വേഗം. പൂർണമായി ചാർജ് ചെയ്താൽ 500 കിലോമീറ്റർ സഞ്ചരിക്കാം.
കിയ സോൾ ഇവി
കിയാ മോട്ടോഴ്സിന്റെ ലോകോത്തര പ്രശസ്ത ഇലക്ട്രിക് മോഡൽ. പൂർണമായി ചാർജ് ചെയ്താൽ 190 കിലോമീറ്റർ സഞ്ചരിക്കാം. പരമാവധി വേഗം മണിക്കൂറിൽ 150 കിലോമീറ്റർ.
ടാറ്റാ തിയാഗോ
ടാറ്റാ മോട്ടോഴ്സിന്റെ ഹാച്ച്ബാക് ഇലക്ട്രിക് മോഡൽ. പൂർണമായി ചാർജ് ആകാൻ നോർമൽ മോഡിൽ 360 മിനിറ്റും ഫാസ്റ്റ് ചാർജിംഗ് മോഡിൽ 90 മിനിറ്റും. പരമാവധി ദൂരം 130 കിലോമീറ്റർ. പരമാവധി വേഗം മണിക്കൂറിൽ 100 കിലോമീറ്റർ.
മഹീന്ദ്ര ഇ-കെയുവി 100
കെയുവി100ന്റെ ഇലക്ട്രിക് പതിപ്പ്. സ്മാർട്ട്ഫോൺ കണക്ടിവിറ്റി, കാബിൻ പ്രീ കൂളിംഗ്, റിയൽ ടൈം ലൊക്കേഷൻ ട്രാക്കിംഗ് തുടങ്ങിയവ പ്രധാന ഫീച്ചറുകൾ. പൂർണമായി ചാർജ് ചെയ്താൽ 140 കിലോമീറ്റർ സഞ്ചരിക്കാം.
ടാറ്റാ ടിഗോർ
സെഡാൻ മോഡൽ. പൂർണമായി ചാർജ് ആകാൻ നോർമൽ മോഡിൽ 360 മിനിറ്റും ഫാസ്റ്റാ ചാർജിംഗ് മോഡിൽ 90 മിനിറ്റും. സഞ്ചരിക്കാവുന്ന പരമാവധി ദൂരം 130 കിലോമീറ്റർ. ഈ വർഷംതന്നെ വിപണിയിലെത്തും.
ഹ്യുണ്ടായി അയോണിക്
പ്ലഗ്-ഇൻ, ഹൈബ്രിഡ്, ഇലക്ട്രിക് വേരിയന്റുകളിൽ എത്തുന്ന സ്റ്റൈലിഷ് മോഡൽ. ഇലക്ട്രിക് വേരിയന്റ് പൂർണമായി ചാർജ് ചെയ്താൽ 200 കിലോമീറ്റർ ദൂരം സഞ്ചരിക്കാമെന്നു ഉറപ്പുതരുന്നു.