ന്യൂഡൽഹി: ജിയോയുടെ ഏറ്റവും കുറഞ്ഞ നിരക്കുകളെ നേരിടാൻ എയർടെൽ നീക്കം. ജിയോയുടെ 149 പ്ലാനിനെ മറികടക്കാൻ ലക്ഷ്യമിട്ട് എയർടെലും ഇതേ പ്ലാൻ അവതരിപ്പിച്ചു. പുതുക്കിയ ഓഫർ പ്രകാരം 28 ദിവസത്തേക്ക് 28 ജിബി ഡേറ്റ ലഭിക്കും. എന്നാൽ ഈ പ്ലാനുകൾ തിരഞ്ഞെടുത്ത സർക്കിളുകളിൽ ചില വരിക്കാർക്ക് മാത്രമേ ലഭിക്കൂവെന്നും റിപ്പോർട്ടുകളുണ്ട്.
149 പ്ലാനിൽ അണ്‍ലിമിറ്റഡ് കോൾ, ദിവസം 100 എസ്എംഎസ്, ദിവസം ഒരു ജിബി ഡേറ്റ എന്നിവ ലഭിക്കും.179 പ്ലാനിലും 28 ദിവസത്തേക്ക് 28 ജിബി ഡേറ്റ നൽകുന്നുണ്ട്. 149 പ്ലാൻ എല്ലാ വരിക്കാർക്കും നൽകുന്നതോടെ 179 പ്ലാൻ ഉപേക്ഷിച്ചേക്കുമെന്നാണ് കരുതുന്നത്.