ന്യൂഡൽഹി: വിമാനയാത്രയ്ക്കിടെ മൊബൈലും ഇന്റർനെറ്റും ഉപയോഗിക്കാമെന്ന് ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഇന്ത്യൻ വ്യോമപരിധിയിലൂടെ വിമാനയാത്ര ചെയ്യുന്നവർക്ക് ഉപഗ്രഹ-ഭൂതല നെറ്റ്വർക്കുകളുടെ സഹായത്തോടെ മൊബൈൽഫോണും ഇന്റർനെറ്റും ഉപയോഗിക്കാൻ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങൾ ട്രായ് പുറത്തിറക്കി.
കുറഞ്ഞത് മൂവായിരം മീറ്ററെങ്കിലും ഉയരത്തിൽ പറക്കുന്ന വിമാനങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് അനുമതി നല്‍കാനാണ് നിർദേശം. എന്നാൽ, മൊബൈലുകൾ ഫ്ലൈറ്റ് മോഡിലായിരിക്കണം. വിമാനക്കമ്പനികൾ നല്കുന്ന ഓൺബോർഡ് വൈ-ഫൈ സേവനങ്ങളും യാത്രക്കാർക്ക് ഇതോടെ ഉപയോഗിക്കാൻ കഴിയും. നേരത്തെ വിദേശ വിമാനക്കന്പനികൾ വൈഫൈ സേവനങ്ങൾ നല്‍കിത്തുടങ്ങിയിരുന്നെങ്കിലും ഇന്ത്യൻ വ്യോമപരിധിയിൽ പ്രവേശിച്ചാൽ ഓഫ് ചെയ്യുകയായിരുന്നു പതിവ്.
ഇന്ത്യൻ വ്യോമാർതിർത്തിയിലുള്ള വിമാനങ്ങളിൽ വോയ്സ്, ഡാറ്റാ, വീഡിയോ സേവനങ്ങൾ അനുവദിക്കുന്നതിനേക്കുറിച്ച് ടെലികോം വകുപ്പ് 2017 ഒക്ടോബർ 10നാണ് ട്രായിയുടെ അഭിപ്രായം ആരാഞ്ഞത്.