കൊച്ചി: ഫെഡറൽ ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ് ആപ്പായ ഫെഡ്മൊബൈൽ ഉപയോഗിക്കുന്പോൾ സഹായത്തിനെത്തുന്ന പുതിയ ചാറ്റ്ബോട്ട് സേവനം പ്രവർത്തനമാരംഭിച്ചു. ഈ സേവനം ഉപയോഗപ്പെടുത്തി ഒട്ടേറെ മൊബൈൽ കോമേഴ്സ് (എം-കോമേഴ്സ്) സേവനങ്ങൾ ചാറ്റിംഗിലൂടെ ആസ്വദിക്കാം. മൊബൈൽ റീചാർജ്, ഹോട്ടൽ റൂം, ബസ്ടിക്കറ്റ് റിസർവേഷൻ, വൈദ്യുതി, വെള്ളം, ഡിടിഎച്ച്, ഡേറ്റാ കാർഡ്, ലാൻഡ്ലൈൻ, ബ്രോഡ്ബാൻഡ്, ഗ്യാസ് തുടങ്ങിയ വീട്ടാവശ്യങ്ങൾക്കുള്ള പേമെന്റുകൾ, മൂവീ ബുക്കിംഗ്, ടാക്സി ബുക്കിംഗ് തുടങ്ങിയവയുടെ പേമെന്റുകൾ ഈ ചാറ്റ്ബോട്ട് സേവനത്തിലൂടെ അടയ്ക്കാം.
ചാറ്റ്ബോട്ടിന്റെ അവതരണത്തോടനുബന്ധിച്ചു ചാറ്റ്ബോട്ട് സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നവർക്ക് ഒട്ടേറെ ഓഫറുകളും ഫെഡറൽ ബാങ്ക് നല്കും. നിലവിൽ ആൻഡ്രോയ്ഡ് ഫോണുകളിൽ ലഭ്യമായ ഈ സേവനം വൈകാതെ ആപ്പിൾ ഫോണുകളിലും ലഭ്യമാക്കും.