കോൽക്കത്ത: പശ്ചിമബംഗാളിൽ 5,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ടെലികോം, പെട്രോളിയം റീട്ടെയ്ൽ ശൃംഖല വ്യാപിപ്പിക്കുന്നതിനുവേണ്ടിയാണിത്.
കൂടാതെ മൊബൈൽ, സെറ്റ് ടോപ് ബോക്സ് എന്നിവയുടെ നിർമാണ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള സാധ്യതകളും പദ്ധതിലക്ഷ്യങ്ങളിലുണ്ട്. ബംഗാൾ ഗ്ലോബൽ ബിസിനസ് ഉച്ചകോടിയിൽ സംസാരിക്കവേയായിരുന്നു മുകേഷ് അംബാനി പുതിയ നിക്ഷേപതാത്പര്യം വെളിപ്പെടുത്തിയത്. മുഖ്യമന്ത്രി മമതാ ബാനർജിയുടെ കീഴിൽ വെസ്റ്റ് ബംഗാൾ ബെസ്റ്റ് ബംഗാൾ ആകുമെന്നു പ്രശംസിക്കാനും അംബാനി മറന്നില്ല.