കൊച്ചി: പതിനായിരത്തോളം തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കുമെന്നു മെറീന ഗ്രൂപ്പ് സിഇഒയും പേൾലാക് പെയിന്റ്സ് ഉടമയുമായ സേവ്യർകുട്ടി പുത്തേത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു. ഓഖി ദുരന്തത്തിനിരയായ ആയിരത്തോളം പേർക്കും തൊഴിൽ നല്കും
.
മെറീന ഗ്രൂപ്പിലെ പേൾലാക് പെയിന്റ്സ് വഴിയാകും ഈ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക. വർക്ക്സൈറ്റുകൾ നേരിട്ടു കണ്ടെത്തി പെയിന്റിംഗ് മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണു പദ്ധതിയിടുന്നത്. സൗദി അറേബ്യ, ഒമാൻ, യുഎഇ, ബഹ്റിൻ, ഖത്തർ, കുവൈറ്റ് തുടങ്ങി പശ്ചിമേഷ്യൻ രാജ്യങ്ങളിലും പെയിന്റിംഗ് കോണ്ട്രാക്ട് ആരംഭിക്കും.
ദുരിതബാധിതർക്കു തൊഴിൽ നൽകാമെന്ന വാഗ്ദാനം ആർച്ച്ബിഷപ് സൂസപാക്യത്തെ നേരിട്ട് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം അതിരൂപത വഴിയാകും തൊഴിൽ നല്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയെന്ന് സേവ്യർകുട്ടി പറഞ്ഞു.