സിംഗപ്പൂർ: ബ്രെന്റ് ഇനം ക്രൂഡ് മൂന്നു വർഷത്തെ ഉയർന്ന നിലവാരത്തിൽ. വ്യാഴാഴ്ച ബാരലിന് 70 ഡോളറിനു മുകളിലായിരുന്നു ബ്രെന്റ് ഇനം ക്രൂഡ്. 2014 ഡിസംബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിലവാരത്തിൽ.
എന്നാൽ, ഈ മുന്നേറ്റം പിടിച്ചുനിർത്താനാവാതെ ഇന്നലെ വില താഴ്ന്ന് ബാരലിന് 69.26 ഡോളറായി. അതേസമയം, അമേരിക്കൻ ക്രൂഡ് ആയ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ഇനം 63.80 ഡോളറായി. 2014 ഡിസംബറിലെ വില (64.77 ഡോളർ) ഡബ്ല്യുടിഐ മറികടന്നേക്കും.