ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും തിരക്കുള്ള വ്യോമപാതയിൽ എണ്ണപ്പെട്ട് മുംബൈ-ന്യൂഡൽഹി. 2017ൽ ലോകത്തിലെ ഏറ്റവും തിരക്കുള്ള വ്യോമപാതകളിൽ മൂന്നാം സ്ഥാനത്തായാണ് മുംബൈ-ന്യൂഡൽഹി വ്യോമ പാത തെരഞ്ഞെടുക്കപ്പെട്ടത്.
2017ൽ ആകെ 47,462 വിമാനസർവീസുകൾ ഈ പാത വഴി നടന്നു. ദക്ഷിണകൊറിയയിലെ സീയൂൾ ജിംപോ-ജെജു (64,991 സർവീസുകൾ), ഓസ്ട്രേലിയയിലെ മെൽബൺ-സിഡ്നി (54,519 സർവീസുകൾ) എന്നീ വ്യോമപാതകളാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. യുകെയുടെ ഒഎജി ഏവിയേഷൻ വേൾഡ്വൈഡ് തയാറാക്കിയ പട്ടികയിലാണ് ഇന്ത്യയിലെ മുംബൈ-ന്യൂഡൽഹി പാത ഇടംപിടിച്ചത്. എയർ ട്രാവൽ ഇന്റലിജൻസ് കമ്പനിയാണ് ഏവിയേഷൻ വേൾഡ്വൈഡ്.
അതേസമയം ബംഗളൂരു-ന്യൂഡൽഹി പാത പട്ടികയിൽ 11-ാം സ്ഥാനത്ത് ഇടംപിടിച്ചു. 29,427 സർവീസുകളാണ് ഈ പാതയിലൂടെ 2017ൽ നടത്തിയത്. 23,857 സർവീസുകളുമായി ബംഗളൂരു - മുംബൈ 16-ാം സ്ഥാനത്താണ്.