മുംബൈ: ആഗോള ഓഹരികന്പോളങ്ങളുടെ ആവേശം പിന്തുടർന്ന് ഇന്ത്യൻ ഓഹരി സൂചികകളും റിക്കാർഡ് ഉയരത്തിൽ. അമേരിക്കയിലെ ഡൗ ജോൺസ്, നാസ്ഡാക്, എസ് ആൻഡ് പി 500 സൂചികകളെല്ലാം റിക്കാർഡ് ഉയരത്തിലാണ്. ജപ്പാനിൽ കാൽ നൂറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണു നിക്കി സൂചിക.
ഇന്ത്യയിൽ സെൻസെക്സും നിഫ്റ്റിയും ഇന്നലെ പുതിയ റിക്കാർഡ് കുറിച്ചു. സെൻസെക്സ് 34,386 വരെ ഉയർന്നിട്ട് അല്പം താണ് 34,352.79ൽ ക്ലോസ് ചെയ്തു. തലേന്നത്തേക്കാൾ 198.94 പോയിന്റ് അധികം. നിഫ്റ്റി 10,631ൽ എത്തിയശേഷം 10,623.60 ലേക്കുതാണ് ക്ലോസ് ചെയ്തു.
വിദേശഫണ്ടുകൾ വരുന്നതാണ് ഇന്ത്യൻ ഓഹരികളെ സഹായിക്കുന്നത്. ഈ ദിവസങ്ങളിൽ വരാനിരിക്കുന്ന ത്രൈമാസഫലങ്ങൾ മികച്ചതാകുമെന്ന പ്രതീക്ഷയും കന്പോളത്തിനുണ്ട്.