തൃശൂർ: കല്യാണ് ജ്വല്ലേഴ്സിന്റെ ഒമാനിലെ പുതിയ മൂന്നു ഷോറൂമുകൾ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ ഉദ്ഘാടനം ചെയ്തു. അൽ മാബില നെസ്റ്റോ ഹൈപ്പർമാർക്കറ്റ്, റൂവി ഹൈ സ്ട്രീറ്റ്, ബുഷാറിലെ അവന്യൂസ് മാൾ എന്നിവിടങ്ങളിലാണു പുതിയ ഷോറൂമുകൾ. കല്യാണ് ബ്രാൻഡ് അംബാസഡർമാരായ നാഗാർജുന, പ്രഭു ഗണേശൻ, ശിവരാജ്കുമാർ, മഞ്ജു വാര്യർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കല്യാണ് ജ്വല്ലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ, കല്യാണ് ഡവലപ്പേഴ്സ് മാനേജിംഗ് ഡയറക്ടർ ആർ. കാർത്തിക്, ശോഭ ലിമിറ്റഡ് സ്ഥാപകനും ചെയർമാനുമായ പി.എൻ.സി. മേനോൻ, ദോഹ ബാങ്ക് ഗ്രൂപ്പ് സിഇഒ ഡോ. രാഘവൻ സീതാരാമൻ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഒമാനിലെ ജനങ്ങൾക്കു ലോകോത്തര ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്ന തരത്തിൽ മൂന്ന് ഷോറൂമുകൾ തുറക്കാനായതിൽ സന്തോഷമുണ്ടെന്നു ടി.എസ്. കല്യാണരാമൻ പറഞ്ഞു. ഇതോടെ കല്യാണ് ജ്വല്ലേഴ്സിന്റെ ഷോറൂമുകളുടെ എണ്ണം 121 ആയി.