മുംബൈ: വിദേശനാണ്യശേഖരത്തിൽ വലിയ ഇടിവ്. ഒരാഴ്ചകൊണ്ട് 104 കോടി ഡോളറാണു കുറഞ്ഞത്. ഇതോടെ ഡിസംബർ എട്ടിലെ വിദേശനാണ്യശേഖരം 40,090 കോടി ഡോളറായി താണു.
അമേരിക്കൻ കേന്ദ്രബാങ്ക് ഫെഡ് പലിശനിരക്ക് കൂട്ടുമെന്ന കണക്കുകൂട്ടലിൽ വിദേശ നിക്ഷേപകർ ഹ്രസ്വകാല നിക്ഷേപങ്ങൾ പിൻവലിച്ചതാണു കാരണം. ഈയാഴ്ച ഫെഡ് പലിശകൂട്ടി. ഇത് ഈ മാസം വിദേശനാണ്യശേഖരം ഗണ്യമായി കുറയാൻ ഇടയാക്കും.
വർഷാവസാനമാകുന്നതും ഡോളർ നിക്ഷേപങ്ങൾ കുറയാനിടയാക്കും. ഇതു രൂപയുടെ വിനിമയനിരക്ക് കുറയാനും കാരണമാകും.