ഓട്ടോസ്പോട്ട്/ഐബി
കന്പനിയുടെ പതാകവാഹക മോഡലുകളിലൊന്നായ ജുപ്പീറ്ററിനെ കൂടുതൽ മികവാർന്ന രൂപത്തിലും ഭാവത്തിലും ടിവിഎസ് മോട്ടോർ അവതരിപ്പിച്ചിരിക്കുകയാണ് ക്ലാസിക് എഡിഷനിലൂടെ. ഐവറി പ്രീമിയം പെയിന്റും ക്രോം പ്ലേറ്റഡ് റൗണ്ട് റിയർവ്യൂ മിററുകളും ഏവരെയും ആകർഷിക്കുന്ന ക്ലാസിക് സ്റ്റൈൽ വാഹനത്തിന് നല്‍കുന്നുണ്ട്. വിൻഡ്ഷീൽഡ് ഡിസൈനും ഡുവൽ ടോണ്‍ സീറ്റ് കവറും ക്രോം പ്ലേറ്റഡ് ബാക്ക് റെസ്റ്റും ഈ മോഡലിൽ പുതുമയാണ്.
ഡിസൈൻ
ആദ്യം സൂചിപ്പിച്ചതുപോലെ ആകർഷിക്കുന്ന വിധത്തിൽ സണ്‍ലൈറ്റ് ഐവറി നിറത്തിൽ പ്രീമിയം ക്രോം ഹൈലൈറ്റുകളാണ് ജുപ്പീറ്റർ ക്ലാസിക് എഡിഷന്റെ പ്രധാന ആകർഷണം. റൗണ്ട് റിയർവ്യൂ മിററുകളും വിൻഡ് ഷീൽഡും റെട്രോ സ്റ്റൈൽഡ് ഇൻസ്ട്രുമെന്റ് കണ്‍സോളും ക്ലാസിക് ലുക്കിന് മാറ്റുകൂട്ടുന്നു. ഈ സെഗ്മെന്റിൽ മറ്റു മോഡലുകളിലൊന്നും ഇല്ലാത്ത കുഷ്യൻഡ് ക്രോം പ്ലേറ്റഡ് ബാക്ക്റെസ്റ്റും പ്രീമിയം ഡുവൽടോണ്‍ സീറ്റുമാണ് ജുപ്പീറ്റർ ക്ലാസിക്കിന് ടിവിഎസ് നല്‍കിയിരിക്കുന്നത്. ഡീറ്റെയ്ൽഡ് സ്റ്റിച്ചിംഗ് ആയതിനാൽ ആഡംബര പ്രൗഡി എടുത്തുകാണിക്കുന്നുണ്ട്.
ഇൻസ്ട്രുമെന്റ് കണ്‍സോൾ അനലോഗ് സ്പീഡോമീറ്ററും ഓഡോമീറ്ററും.
മറ്റു ഫീച്ചറുകൾ
എക്സ്റ്റേണൽ ഫ്യുവൽ ഫില്ലിംഗ്, മൊബൈൽ ചാർജിംഗ് പോർട്ട്.
എൻജിൻ
4-സ്ട്രോക്ക് സിംഗിൾ സിലിണ്ടർ എയർ കൂൾഡ് ഒഎച്ച്സി (ഓവർഹെഡ് കാംഷാഫ്റ്റ്) എൻജിനാണ് ക്ലാസിക് ജുപ്പീറ്ററിന്റെ കരുത്ത്. എട്ട് ബിഎച്ച്പി പവറിൽ 8.4 എൻഎം ടോർക്ക് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നു. ബിഎസ് 4 മാനദണ്ഡമനുസരിച്ചുള്ള എൻജിന് ഡിജിറ്റൽ ഐഡിഐ, ഇഗ്നിഷൻ മാപ്പ് എന്നിവയുള്ളതിനാൽ മികച്ച മൈലേജ് കന്പനി ഉറപ്പു നല്‍കുന്നുണ്ട്. ഇരുചക്ര നിർമാതാക്കളുടെ പേറ്റെന്റുള്ള എക്കണോമീറ്റർ വാഹനത്തിനുള്ളതിനാൽ യാത്രക്കാർക്ക് എക്കോ, പവർ മോഡുകളിൽ വാഹനം ഉപയോഗിക്കാൻ കഴിയുന്നു.
എക്കോ-പവർ മോഡുകൾ
വാഹനത്തിന്റെ ഇന്ധന ഉപയോഗം ഡ്രൈവർക്കു തിരിച്ചറിഞ്ഞ് കൈകാര്യം ചെയ്യാൻ കഴിയുന്ന വിധത്തിലാണ് എക്കണോമീറ്റർ വാഹനത്തിന് നല്‍കിയിട്ടുള്ളത്. മീറ്റർ കൺസോളിൽ ഇതിനുള്ള ഇൻഡിക്കേറ്ററുക ളുണ്ട് എക്കോ മോഡിൽ ഡ്രൈവ് ചെയ്യുന്പോഴാണ് വാഹനത്തിന് മികച്ച ഇന്ധനക്ഷമത ലഭിക്കുന്നത്. പവർ മോഡിലേക്കു മാറിയാൽ ഇന്ധനച്ചെലവ് ഉയരും. മൈലേജ് നോക്കി വാഹനം ഡ്രൈവ് ചെയ്യാൻ ഈ മോഡുകൾ സഹായിക്കും.
ബ്രേക്കിംഗ്
ഇരു ചക്രങ്ങളിലും 90/90-12 ട്യൂബ് ലെസ് ടയറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. പരമാവധി ബ്രേക്കിംഗ് നല്‍കുന്നതിനായി മുന്നിൽ 220എംഎം ഡിസ്ക് ബ്രേക്കും പിന്നിൽ 130 എംഎം ഡ്രം ബ്രേക്കും ഉൾക്കൊള്ളിച്ചിരിക്കുന്നു.
കൂടാതെ, മികച്ച സസ്പെൻഷനുകൾ നല്കിയിരിക്കുന്നതിനാൽ യാത്ര സുഖകരമാണ്. മുന്നിൽ അഡ്വാൻഡ് ടെലിസ്കോപിക്ക് സസ്പെൻഷനും പിന്നിൽ ഗ്യാസ് ചാർജ്ഡ് മോണോ ഷോക്ക് സസ്പെൻഷനുമാണ്.
സുരക്ഷ
ഓട്ടോ ഹെഡ് ലാന്പ് ഓണ്‍ സംവിധാനത്തോടെയുള്ള ഹാലജൻ ഹെഡ് ലൈറ്റുകൾ, 220 എംഎം ഡിസ്ക് ബ്രേക്ക് എന്നിവയാണ് പ്രധാന സുരക്ഷാ ഫീച്ചറുകൾ.
വില : 63,372 രൂപ (എക്സ് ഷോറൂം)
ടെസ്റ്റ് ഡ്രൈവ്:
കോട്ടയം ടിവിഎസ്
ഫോൺ: 9746472407
ചുരുക്കത്തിൽ
മൈലേജ് - 62 kmpl
ഫ്രണ്ട് ബ്രേക്ക് - ഡിസ്ക്
റിയർ ബ്രേക്ക് - ഡ്രം
വീൽ ടൈപ്പ് - അലോയ്
സ്റ്റാർട്ടിംഗ് - കിക്ക് ആൻഡ് സെൽഫ് സ്റ്റാർട്ട്
ഇന്ധനശേഷി - 5 ലിറ്റർ
എൻജിൻ ടൈപ്പ് - 4 സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ്, ഒഎച്ച്സി
സിസി - 109.7
ഗിയർബോക്സ് - ഓട്ടോമാറ്റിക്
ഇന്ധനം - പെട്രോൾ