കൊച്ചി: സ്വർണവില തിരിച്ചുകയറി. ഇന്നലെ പവനു 320 രൂപ കൂടി 21,120 രൂപയായി. ആഗോള വിപണിയുടെ ചുവടുപിടിച്ചാണിത്. ബുധനാഴ്ച വിദേശത്ത് 1245 ഡോളറിലേക്കുയർന്ന ഒരൗൺസ് (31.1 ഗ്രാം) സ്വർണത്തിന്റെ വില ഇന്നലെ 1259 വരെ കയറിയിട്ട് അല്പം താണു. അമേരിക്കൻ കേന്ദ്ര ബാങ്ക് ആയ ഫെഡ് പലിശ നിരക്കു കൂട്ടിയതാണ് സ്വർണത്തിനു നേട്ടമായത്.