ന്യൂഡൽഹി: ഗാനശകലങ്ങൾ നോക്കി ആ ഗാനമേതെന്നു തിരിച്ചറിയാൻ ഉപയോക്താക്കളെ സഹായിക്കുന്ന ജനപ്രിയ മ്യൂസിക്കൽ ആപ് ’ഷാസം’ സ്വന്തമാക്കാനൊരുങ്ങി ടെക് വന്പൻ ആപ്പിൾ.
40 കോടി ഡോളർ നൽകിയാണ് ആപ്പിൾ ഷാസം ആപ്ലിക്കേഷൻ ഏറ്റെടുക്കുന്നതെന്നാണു വിവരം. 10 കോടി ഉപയോക്താക്കൾ ഷാസം ആപ്പിനുണ്ടെന്നാണ് വിവരം. അതിനാൽത്തന്നെ ആറ് കോടി ഉപയോക്താക്കളുള്ള സ്പോടിഫൈപോലുള്ള ആപ്പുകളെ നേരിടാൻ ഷാസത്തിന്റെ ഏറ്റെടുക്കൽ ആപ്പിളിനു സഹായകമാകുമെന്നാണു വിലയിരുത്തൽ. ഷാസം ആപ്പും അതിന്റെ വിദഗ്ധരും തങ്ങളോടൊപ്പം ചേരുന്നതിൽ സന്തോഷമുണ്ടെന്ന് ആപ്പിൾ വക്താവ് പറഞ്ഞു.
പാട്ടുകൾ തിരിച്ചറിഞ്ഞ് ആ പാട്ടുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ഐട്യൂണ്‍സ്, ഗൂഗിൾ പ്ലേ മ്യൂസിക് പോലുള്ള മ്യൂസിക് സ്ട്രീമിംഗ് സേവനങ്ങളിലേക്ക് എത്തിക്കുന്നതുവഴി കന്പനികൾ ഒരു നിശ്ചിത തുക കമ്മീഷനായി ഷാസം കന്പനിക്കു നിലവിൽ നല്‍കുന്നുണ്ട്. എന്നാൽ, ഷാസം അധികൃതർ ഇതുവരെ ഏറ്റെടുക്കൽ നീക്കത്തെക്കുറിച്ചു പ്രതികരിച്ചിട്ടില്ല.