ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങളിലെ യാത്രക്കാർക്ക് ഇനി യാത്രയ്ക്കിടെ വൈ-ഫൈ ഉപയോഗിക്കാം. ഇതു സംബന്ധിച്ചുള്ള വിജ്ഞാപനം 15 ദിവസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായി) ചെയർമാൻ ആർ.എസ്. ശർമ അറിയിച്ചു. വിമാനങ്ങളിൽ വൈ-ഫൈ അനുവദനീയമാക്കും. കൂടുതൽ വിവരങ്ങൾ ഈ മാസം അവസാനത്തോടെ അറിയിക്കാമെന്നാണ് ശർമ പറഞ്ഞത്. നടപടികൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ട്രായി ഇപ്പോൾ.
രണ്ടു വർഷം മുന്പ് ഇന്ത്യൻ വ്യോമയാന മന്ത്രാലയം വിമാനങ്ങളിൽ വൈ-ഫൈ ഉപയോഗിക്കുന്നതിനുള്ള പദ്ധതി മുന്നോട്ടുവച്ചിരുന്നു. എന്നാൽ, ആഭ്യന്തര മന്ത്രാലയം, ടെലികോം മന്ത്രാലയം എന്നിവയുടെ ക്ലിയറൻസുകൾ ലഭിക്കാത്തതിനാൽ പദ്ധതി നീണ്ടുപോകുകയായിരുന്നു.
ഇൻഫ്ലൈറ്റ് കണക്ടിവിറ്റി (ഐഎഫ്സി) നിയമം ട്രായി മുന്നോട്ടുവച്ചാൽ ഇന്ത്യൻ വാനത്ത് യാത്രചെയ്യുന്ന യാത്രക്കാർക്ക് ഇന്റർനെറ്റ് ഉപയോഗിക്കാനും മെയിലുകൾ സ്വീകരിക്കാനും അയയ്ക്കാനുമുള്ള സംവിധാനങ്ങൾ ഓരോ വിമാനത്തിലും ക്രമീകരിച്ചിരിക്കണം.
ഐഎഫ്സിയുടെ ഡിമാൻഡ് ഉയരുന്നതനുസരിച്ച് വോയ്സ്, ഡാറ്റ, വീഡിയോ സേവനങ്ങൾ ഇന്ത്യൻ വ്യോമാർതിർത്തിക്കുള്ളിലുള്ള ആഭ്യന്തര, അന്താരാഷ്ട്ര, മറ്റു രാജ്യങ്ങളുടെ വിമാനങ്ങൾ എന്നിവ യാത്രക്കാർക്ക് നല്കിയിരിക്കണം. ഇപ്പോൾ വിദേശ വിമാനക്കമ്പനികൾ ഇന്റർനെറ്റ് സേവനം നല്കുന്നുണ്ടെങ്കിലും ഇന്ത്യൻ വ്യോമാർതിർത്തിയിൽ പ്രവേശിച്ചാൽ സ്വിച്ച് ഓഫ് ചെയ്യുകയാണ് പതിവ്.
ഇൻഫ്ലൈറ്റ് കണക്ടിവിറ്റി രണ്ടു തരം
1. വൈ-ഫൈ ഉപയോഗിച്ചുള്ള ഇന്റർനെറ്റ് സർവീസ്
2. മൊബൈൽ കമ്യൂണിക്കേഷൻ സർവീസസ് ഓൺ ബോർഡ് എയർക്രാഫ്റ്റ് (എംസിഎ)
ഭൂമിയിൽനിന്നുള്ള മൊബൈൽ സിഗ്നലുകൾ തടസം സൃഷ്ടിക്കാതിരിക്കാൻ തറനിരപ്പിൽനിന്ന് 3000 മീറ്റർ ഉയരത്തിൽ മാത്രമേ ജിഎസ്എം അധിഷ്ഠിത എംസിഎ ഉപയോഗിക്കൂ.