ബംഗളൂരു: ഐടി മേഖലയിൽ പിരിച്ചുവിടൽ വീണ്ടും സജീവം. ഈ സാന്പത്തികവർഷത്തെ ആദ്യ പകുതിയിൽ പ്രധാന ആറ് ഐടി കമ്പനികൾ തങ്ങളുടെ ജീവനക്കാരുടെ എണ്ണത്തിൽ കുറവു വരുത്തി. കോഗ്നിസന്റ്, ഇൻഫോസിസ്, വിപ്രോ തുടങ്ങിയ കമ്പനികൾ നാലായിരം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
ഐടി ആൻഡ് ഐടിഇഎസ് ജീവനക്കാരുടെ സംഘടനയുടെ ഏറ്റവും പുതിയ റിപ്പോർട്ടനുസരിച്ച് വെറൈസൺ ഡാറ്റാ സർവീസസ് ഇന്ത്യ (വിഡിഎസ്ഐ) ജീവനക്കാരുടെ എണ്ണം 14 ശതമാനം കുറയ്ക്കും. ഇതനുസരിച്ച് 993 പേർക്ക് തൊഴിൽ നഷ്ടപ്പെടും. കമ്പനിയുടെ ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു ഓഫീസുകളിലെ ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്.