കൊച്ചി: എമിറേറ്റ്സ് എയർലൈൻസ് യാത്രക്കാർക്കായി ക്രിസ്മസ് ആഘോഷ പരിപാടികൾ ഒരുക്കുന്നു. എല്ലാ കാബിൻ ക്ലാസുകളിലുമുള യാത്രക്കാർക്ക് ഈ ആഘോഷപരിപാടികളുടെ ആനുകൂല്യം ലഭിക്കും. ക്രിസ്മസിന്റെ ഭാഗമായി പ്രത്യേക ഭക്ഷണം, ക്രിസ്മസ് സമ്മാനങ്ങൾ, വിനോദ പരിപാടികൾ തുടങ്ങിയവയാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഈ മാസം ഇന്ത്യയിൽനിന്ന് എമിറേറ്റ്സ് എയർലൈൻസിൽ യാത്ര ചെയ്യുന്നവർക്കാണ് ഇതിനുള്ള അവസരം ലഭിക്കുക.
ക്രിസ്മസ് ആഘോഷ പരിപാടികളുടെ ഭാഗമായി ഇക്കോണമി ക്ലാസ്, ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് തുടങ്ങിയ വിവിധ യാത്രക്കാർക്ക് നിലവിൽ ലഭ്യമായ പ്രാദേശിക വിഭവങ്ങളെ കൂടാതെ ക്രിസ്മസ് കേക്കുകൾ, ജൂസുകൾ, പച്ചക്കറി പഴവർഗങ്ങൾ, വിവിധ ഇനം സാലഡുകൾ, ഡ്രൈ ഫ്രൂട്ടുകൾ, ചോക്ലേറ്റുകൾ സ്വാദിഷ്ടമായ മധുര പലഹാരങ്ങൾ തുടങ്ങിയവയും ആസ്വദിക്കാം.