ന്യൂഡൽഹി: ആൻഡ്രോയിഡ് ഒറിയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പരിഷ്കരിച്ച പതിപ്പായ "ആൻഡ്രോയിഡ് 8.1’ ഗൂഗിൾ അവതരിപ്പിച്ചു. ഗൂഗിളിന്റെതന്നെ പിക്സൽ 1 പിക്സൽ 2 സ്മാർട് ഫോണുകൾക്കുവേണ്ടിയുള്ള പരിഷ്കരിച്ച പതിപ്പാണ് പുറത്തിറക്കിയിരിക്കുന്നത്. പൊതുസ്ഥലങ്ങളിലെ വൈഫൈ ഇന്റർനെറ്റിന്റെ വേഗം അറിയാനുള്ള സംവിധാനമാണ് പുതിയ അപ്ഡേഷനിലെ ശ്രദ്ധേയമായ മാറ്റം. വൈഫൈ സ്പീഡ് ലേബൽ എന്നാണ് ഈ സംവിധാനത്തിന്റെ പേര്.
വൈഫൈ ഫീച്ചറിന് പുറമേ വോയിസ് റിക്കാർഡിംഗ് സംവിധാനത്തിലും ടച്ച് സ്ക്രീൻ സംവിധാനത്തിലും പരിഷ്കാരങ്ങളോടെയാണ് ഒറിയോയുടെ രണ്ടാം വരവ്. നവിലവിൽ ഗൂഗിൾ ഫോണുകളിലേക്കുള്ള ഒഎസ് പതിപ്പാണ് എത്തിയിരിക്കുന്നതെങ്കിലും വൈകാതെതന്നെ മറ്റു ഫോണുകൾക്കുള്ള ഒറിയോ അപ്ഡേഷനും ഗൂഗിൾ പുറത്തുവിടുമെന്നാണ് റിപ്പോർട്ട്.