നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
ആദായനികുതി നിയമത്തിലെ 208-ാം വകപ്പനുസരിച്ച് 10,000 രൂപയിൽ കൂടുതൽ നികുതി ബാധ്യത വരുന്ന എല്ലാ നികുതിദായകരും മുൻകൂറായി തന്നാണ്ടിലെ ആദായനികുതി അടയ്ക്കണം. എന്നാൽ റെസിഡന്റ് ആയിട്ടുള്ള മുതിർന്ന പൗരന്മാർക്ക് ബിസിനസിൽ നിന്നോ പ്രൊഫഷനിൽനിന്നോ വരുമാനം ഇല്ലെങ്കിൽ അവർ മുൻകൂർ നികുതി അടയ്ക്കേണ്ടതില്ല. നോണ്‍ റെസിഡന്റ് ആയിട്ടുള്ള മുതിർന്ന പൗരന്മാർക്ക് ഈ ആനുകൂല്യം ലഭിക്കുന്നതല്ല.
01-04-2016 സാന്പത്തികവർഷം മുതൽ മുൻകൂർ ആദായ നികുതി നാലു ഗഡുക്കളായിട്ടാണ് അടയ്ക്കേണ്ടത്. 2017 -18 സാന്പത്തികവർഷത്തിൽ അടയ്ക്കേണ്ട തീയതിയും വിവരങ്ങളും ചുവടെ ചേർക്കുന്നു.
എന്നാൽ ആദായനികുതി നിയമം 44 എ.ഡി. വകുപ്പ് അനുസരിച്ച് ആകെ വിറ്റുവരവിന്റെ 8% അല്ലെങ്കിൽ 6% നികുതി അടച്ച് കോന്പൗണ്ട് ചെയ്യുന്ന നികുതിദായകർക്ക് മുകളിൽ പറഞ്ഞിരിക്കുന്ന തീയതികൾ മുൻകൂർ നികുതി അടവിന് ബാധകമല്ല. അത്തരം നികുതിദായകർ മുഴുവൻ നികുതിയും ഒറ്റത്തവണയായി 2018 മാർച്ച് മാസം 15-ാം തീയതിക്കു മുന്‍പായി അടച്ചാൽ മതി. അതുപോലെ തന്നെ 44 എ.ഡി.എ. വകുപ്പനുസരിച്ച് റിട്ടേണ്‍ ഫയൽ ചെയ്യുന്ന പ്രൊഫഷണലുകളും മുൻകൂർ നികുതി ഒറ്റത്തവണയായി 2018 മാർച്ച് 15 ന് മുന്‍പ് അടച്ചാൽ മതി. നികുതി അടയ്ക്കുന്നതിനോടൊപ്പം സെസും ആവശ്യമെങ്കിൽ സർചാർജും കൂട്ടി വേണം നികുതി അടയ്ക്കാൻ.
അടയ്ക്കേണ്ട വിധം: ഇൻകം ടാക്സ് റൂൾ 125 അനുസരിച്ച് കന്പനികൾ ആയിട്ടുള്ള നികുതിദായകരും 44 എബി വകുപ്പ് അനുസരിച്ച് നിർബന്ധിത ഓഡിറ്റിനു വിധേയമായിട്ടുള്ള നികുതിദായകരും ഇലക്ട്രോണിക് മാർഗത്തിലൂടെ വേണം നികുതി അടയ്ക്കുവാൻ. അല്ലാതെയുള്ള നികുതിദായകർക്ക് ഇലക്ട്രാണിക് ആയോ ബാങ്കിൽ നേരിട്ട് ചെലാൻ മുഖാന്തിരമോ നികുതി അടയ്ക്കാവുന്നതാണ്. ചെലാൻ നന്പർ 280 ആണ് ഇതിന് ഉപയോഗിക്കേണ്ടത്.
നികുതിദായകൻ മുൻവർഷങ്ങളിൽ ആദായനികുതി റിട്ടേണ്‍ ഫയൽ ചെയ്യുകയും നികുതി ബാധ്യത ഉണ്ടായിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ തന്നാണ്ടിൽ മുൻകൂർ നികുതി അടച്ചില്ല എങ്കിൽ ആദായനികുതി ഡിപ്പാർട്ട്മെന്റിൽനിന്ന് വകുപ്പ് 210 (3) അനുസരിച്ച് മുൻകൂർ നികുതി അടയ്ക്കുന്നതിനുള്ള നോട്ടീസ് ലഭിക്കുന്നതിന് സാധ്യതയുണ്ട്. ഇങ്ങനെയുള്ള നോട്ടീസുകൾ തന്നാണ്ടിൽ ഫെബ്രുവരി അവസാനത്തിന് മുന്‍പായി നികുതിദായകന് ലഭിക്കുന്നതാണ്. ആദായനികുതി ഡിപ്പാർട്ട്മെന്റിൽ നിന്നും മുൻകൂർ നികുതി അടയ്ക്കുന്നതിന് നോട്ടീസ് ലഭിക്കുകയും എന്നാൽ നികുതിദായകൻ നോട്ടീസിൽ പറഞ്ഞ തുകയേക്കാൾ താഴ്ന്ന തുകയാണ് മുൻകൂർ നികുതിയായി കണക്കാക്കുകയും ചെയ്തിരിക്കുന്നത് എങ്കിൽ, നികുതി ദായകൻ ഫോം നന്പർ 28എ യിൽ വരുമാനത്തിന്റെ എസ്റ്റിമേറ്റും ആദായ നികുതി ഓഫീസിൽ ഫയൽ ചെയ്യേണ്ടതും അതിനുള്ള മുൻകൂർ നികുതി യഥാക്രമം അടയ്ക്കേണ്ടതും ആണ്.
എന്നാൽ ആദായനികുതി ഡിപ്പാർട്ട്മെന്റിൽനിന്നും ലഭിച്ച നോട്ടീസിൽ സൂചിപ്പിച്ചിരുന്ന തുകയേക്കാൾ കൂടുതലായ തുകയാണ് നികുതിദായകൻ എസ്റ്റിമേറ്റ് ചെയ്തിരിക്കുന്നത് എങ്കിൽ ഫോം നന്പർ 28 എ-യിൽ ഉള്ള എസ്റ്റിമേറ്റ് ആദായനികുതി വകുപ്പിൽ ഫയൽ ചെയ്യേണ്ട ആവശ്യമില്ല. മറിച്ച് യഥാർഥ വരുമാനത്തിന്റെ നികുതി മുൻകൂറായി അടയ്ക്കുക മാത്രം ചെയ്താൽ മതി.
മുൻകൂർ നികുതിയിൽ കുറവ് വന്നാൽ ആദായനികുതി നിയമം 234 ബി, 234 സി എന്നിവ അനുസരിച്ച് പലിശ നല്‍കേണ്ടതുണ്ട്. മുൻകൂർ നികുതിക്കുവേണ്ടി കണക്കാക്കപ്പെടുന്ന വരുമാനം യഥാർഥ വരുമാനത്തിന്റെ 90% ൽ താഴെയാണ് വരുന്നതെങ്കിൽ കുറവുവന്ന തുകയ്ക്ക് പലിശയും ചിലപ്പോൾ പിഴയും ഈടാക്കിയേക്കാം. പിഴ ഈടാക്കുന്നതിന് മുന്‍പ് കാരണംകാണിക്കൽ നോട്ടീസ് ലഭിക്കുന്നതാണ്.
ബിസിനസിൽനിന്നോ പ്രൊഫഷനിൽനിന്നോ വരുമാനത്തിന്റെ കൂടെ മറ്റു വരുമാനം ഉണ്ടെങ്കിൽ അതുകൂടി കണക്കിലെടുത്ത് വേണം മുൻകൂർ നികുതിക്കുള്ള എസ്റ്റിമേറ്റ് തയാറാക്കാൻ. മറ്റു വരുമാനമായ പലിശ, വാടക മുതലായവയ്ക്ക് 10% നിരക്കിൽ സ്രോതസിൽ നികുതി പിടിക്കുന്നതിനാണ് നിർദേശിച്ചിരിക്കുന്നത്. എന്നാൽ ഉയർന്ന വരുമാനക്കാർക്ക് നികുതി നിരക്കുകൾ 30% വരെ ആകുന്നതിനാൽ ഇവയും കൂടി മുൻകൂർ നികുതിയുടെ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തണം.