തിരുവനന്തപുരം: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷനുമായി ചേർന്ന് ലൈഫ് സയൻസ് പാർക്കിൽ മെഡിക്കൽ ഡിവൈസസ് പാർക്ക് സ്ഥാപിക്കുന്നതിന് ധാരണാപത്രം ഒപ്പുവച്ചു. കേരള സർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും സഹായത്തോടെ 180 കോടി രൂപ മുടക്കിയാണു മെഡിക്കൽ ഡിവൈസസ് പാർക്ക് സ്ഥാപിക്കുന്നത്.
കൃത്രിമ ഹൃദയവാൽവും രക്തബാഗുകളും വികസിപ്പിക്കുകയും വിജയകരമായി വിപണിയിലെത്തിച്ചു മെഡിക്കൽ ഇംപ്ലാന്റുകളുടെയും വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ രംഗത്ത് വിജയകരമായ ട്രാക്ക് റിക്കാർഡ് ഉള്ള സ്ഥാപനമാണ് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി.
വ്യവസായ വികസനത്തിനും ധനനിക്ഷേപ പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുന്ന പ്രമുഖ ഏജൻസിയാണ് കേരള സംസ്ഥാന വ്യവസായവികസന കോർപറേഷൻ. മെഡിക്കൽ ഡിവൈസുകൾ വികസിപ്പിക്കുക, ബയോമെറ്റീരിയലുകളും മെഡിക്കൽ ഡിവൈസുകളും പരിശോധിച്ച് ഗുണനിലവാരം നിർണയിക്കുക, വ്യാവസായികോത്പാദനത്തിന് സഹായിക്കുക, നവീന ടെക്നോളജി രൂപപ്പെടുത്തുക തുടങ്ങി വൈദ്യശാസ്ത്ര ഡിവൈസ് വ്യവസായത്തിന് സഹായം നൽകുന്ന പദ്ധതിയാണ് മെഡിക്കൽ ഡിവൈസസ് പാർക്കിന്റെ പ്രധാന ലക്ഷ്യം.